വെള്ളമോ ഭക്ഷണമോ പോലും കിട്ടാനില്ല; ലണ്ടനില്‍ ഭക്ഷ്യക്ഷാമം രൂക്ഷം

കൊവിഡ് ലോകം മുഴുവനും എത്രത്തോളം ഭീകരമായ പ്രതിസന്ധി സൃഷ്ടിച്ചു എന്നറിയാല്‍ ലണ്ടനെ നോക്കുക. കൊവിഡ് വരുത്തിവച്ച വലിയ പ്രതിസന്ധിയില്‍ അവശ്യസാധനങ്ങള്‍ പോലും ലഭിക്കാതെ വലയുകയാണ് ലണ്ടന്‍ ജനങ്ങള്‍. സൂപ്പര്‍ മാര്‍ക്കറ്റുകളിലെ പല ഷെല്‍ഫുകളും ഒഴിഞ്ഞു കിടക്കുകയാണ്. പല ഷെല്‍ഫുകളിലും പൊടിപിടച്ച് ചിലന്തികള്‍ കൂടുവയ്ക്കാന്‍ തുടങ്ങിക്കഴിഞ്ഞു.

ഒരുലക്ഷത്തിലധികം ലോറി ഡ്രൈവര്‍മാരുടെ ക്ഷാമമാണ് അടുത്തിടെ ലണ്ടനിലെ ഭക്ഷ്യക്ഷാമം ഇരട്ടിയാക്കിയത്. വാണിജ്യ സ്ഥാപനങ്ങളിലെ ജീവനക്കാരില്ലാത്തതും സൂപ്പര്‍ മാര്‍ക്കറ്റുകളുടെ പ്രവർത്തനത്തെ ബാധിച്ചു. കൊവിഡിന് ശേഷം ആയിരക്കണക്കിന് തൊഴിലാളികൾ ഓൺലൈൻ റീട്ടെയിൽ മേഖലയിലേക്ക് മാറിയെന്ന് വ്യാപാരികള്‍ പറയുന്നു.

സൂപ്പർമാർക്കറ്റുകൾ, പബ്ബുകൾ, റെസ്റ്റോറന്റുകൾ എന്നിവയുൾപ്പെടെ നിരവധി കമ്പനികൾ ഹെവി ഗുഡ്സ് വെഹിക്കിൾ (എച്ച്ജിവി) ലോറി ഡ്രൈവർമാരുടെ അഭാവമാണ് ക്ഷാമത്തിലേക്ക് ഇപ്പോള്‍ നയിച്ച പ്രധാനകാരണം.  ഇത് ലണ്ടനിലെ വിതരണ ശൃംഖലയെ മൊത്തത്തില്‍ ബാധിച്ചു.

സൂപ്പര്‍ മാര്‍ക്കറ്റുകള്‍ മാത്രമല്ല രാജ്യത്തെ എല്ലാ ബിസിനസ് മേഖലകളും സ്തംഭിച്ചിരിക്കുകയാണെന്നാണ് വ്യാപാരികള്‍ പറയുന്നത്. പാലും മിനറല്‍ വാട്ടറും പോലും ഇല്ലാത്ത സാഹചര്യമാണ് നഗരത്തില്‍ എന്ന് പറയുമ്പോള്‍ തന്നെ എത്രത്തോളം ഭീകരമായ അവസ്ഥയാണ് ലണ്ടനില്‍ സംജാതമായിരിക്കുന്നതെന്ന് മനസ്സിലാക്കാമല്ലോ…

കൊവിഡും ബ്രക്സിറ്റുമാണ് വ്യാപാരമേഖലയെ ഇത്രയും തളര്‍ത്തിയതെന്നാണ് അവര്‍ പറയുന്നത്. കൂടാതെ സാധനങ്ങളെത്തിക്കാനാവശ്യമായ ഡ്രൈവര്‍മാരുടെ അപര്യാപ്തതയും സാഹചര്യം വഷളാക്കുന്നു എന്നും വ്യാപാരികള്‍ പറയുന്നു. സൂപ്പര്‍മാര്‍ക്കറ്റുകളിലെ ഷെല്‍ഫുകള്‍ മാത്രമല്ല തന്റെ ഗോഡൗണുകളും കാലിയായി കിടക്കുകയാണ്. ഇക്കാര്യം ഒന്നുമറിയാതെ ഷെല്‍ഫുകള്‍ കാലിയായി കിടക്കുന്നതിന് ഉപഭോക്താക്കള്‍ വഴക്ക് പറയാറുണ്ടെന്നും വ്യാപാരികള്‍ പറഞ്ഞു.

ലണ്ടനിലെ ഈ പ്രതിസന്ധി ഇനിയും തുടരുമെന്നും, ഇതിലും ഭീകരമായ അവസ്ഥയിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നുമാണ് ക്യാപിറ്റല്‍ ഇക്കണോമിക്സ് എന്ന ഗവേഷക വിഭാഗം പറയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News