പാലക്കാട് പുതുനഗരത്ത് പ്ലാസ്റ്റിക് ഗോഡൗണിൽ തീപിടിത്തം; ആളപായമില്ല

പാലക്കാട് പുതുനഗരത്ത് പ്ലാസ്റ്റിക് ഗോഡൗണിന് തീപിടിച്ചു. ഷോർട് സെർക്യൂട്ടാണ് അപകടമുണ്ടാവാൻ കാരണമെന്ന് സംശയിക്കുന്നു. തീയണയ്ക്കാനുള്ള ശ്രമം നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് തുടരുകയാണ്.

തീയണയ്ക്കാൻ രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. തീപിടുത്തം സംഭവിക്കുമ്പോൾ ഗോഡൗണിൽ രണ്ട് സ്ത്രീകൾ ഉണ്ടായിരുന്നു. തീയാളിപ്പടർന്നപ്പോൾ ഇരുവരും രക്ഷപ്പെട്ടതിനാൽ ആളപായം ഉണ്ടായിട്ടില്ല. തീപിടുത്തം ശ്രദ്ധയിൽപ്പെട്ടത്തോടെ നാട്ടുകാർ ഫയർ ഫോഴ്സിന് വിവരം അറിയിക്കുകയായിരുന്നു.

അതേസമയം, സംഭവസ്ഥലത്ത് പുല്ല് ഉണങ്ങിയ നിലയിലാണ് ഉള്ളതെന്നും ആരെങ്കിലും ബീഡി വലിച്ചിട്ട് അതിൽ നിന്നും തീ പടർന്നതാകാമെന്നും നാട്ടുകാർ സംശയം ഉന്നയിക്കുന്നു. ഇതിനിടെ തീപിടുത്തം ഉണ്ടായ സ്ഥാപനം പ്രവർത്തിച്ചത് ചട്ടങ്ങൾ ലംഘിച്ചാണെന്ന് റിപ്പോർട്ടുകളുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News