വിലക്കുറവില്‍ ഭിന്നശേഷി സഹായോപകരണങ്ങള്‍, സംസ്ഥാനത്തെ ആദ്യ ഷോറൂം നിര്‍മ്മാണം തുടങ്ങി: മന്ത്രി ആര്‍ ബിന്ദു

ലോട്ടറി കച്ചവടം നടത്തുന്ന ഭിന്നശേഷിക്കാര്‍ക്ക് 5000 രൂപവീതമുള്ള ധനസഹായം അക്കൗണ്ടില്‍ എത്തിച്ചുതുടങ്ങിയെന്നു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആര്‍ ബിന്ദു പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമായ ഏറ്റവും ആധുനികമായ സഹായോപകരണങ്ങള്‍ വിലക്കുറവില്‍ ലഭ്യമാക്കുന്ന സംസ്ഥാനത്തെ ആദ്യ ഷോറൂമിന്റെ നിര്‍മാണപ്രവൃത്തി ഉദ്ഘാടനം ചെയ്ത സംസാരിയ്ക്കുകയായിരുന്നു മന്ത്രി. തിരുവനന്തപുരം പൂജപ്പുരയില്‍ സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ ആസ്ഥാന മന്ദിരത്തിലായാണ് ഷോറൂം ഒരുക്കുന്നത്.

ദീര്‍ഘകാല ആശ്വാസനടപടികള്‍ക്കൊപ്പം അടിയന്തിര ആശ്വാസനടപടികളും ഭിന്നശേഷിവിഭാഗങ്ങള്‍ക്ക് ഉറപ്പാക്കാനാണ് സര്‍ക്കാര്‍ പരിശ്രമിക്കുന്നത്.അത്തരമൊരു സഹായമാണ് മഹാമാരിയുടെ ദുരിതം അനുഭവിക്കുന്ന ലോട്ടറി വില്‍പ്പനക്കാരായ ഭിന്നശേഷിക്കാര്‍ക്ക് നല്‍കിയത്.

വെര്‍ച്വല്‍ ഷോറൂമും ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങള്‍ക്ക് നല്ല അനുഭവം സമ്മാനിക്കുന്ന ഫൈവ്-ഡി എക്സ്പീരിയന്‍സ് സെന്ററും എല്ലാം അടങ്ങുന്ന വിപുലമായ സംവിധാനത്തിനാണ് തലസ്ഥാനത്ത് സാമൂഹ്യനീതി വകുപ്പ് തുടക്കം കുറിക്കുന്നത്.മുഴുവനായും ഭിന്നശേഷി സൗഹൃദപരമായ പ്ലാനുകളോടെയാണ് ഷോറൂം ഒരുക്കുന്നത്.

ഭിന്നശേഷി സൗഹൃദപരമായ ടോയ്ലറ്റ് അതില്‍ എടുത്തു പറയേണ്ട ഒന്നാണ്.മാതൃകാ ടോയ്ലറ്റ് ആയാണത് വിഭാവനം ചെയ്തിരിക്കുന്നത്.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാനമായ ഷോറൂമുകള്‍ ഒരുക്കും.വിപണിയിലെ ചൂഷണത്തില്‍നിന്ന് ഇവ ഭിന്നശേഷിക്കാര്‍ക്ക് ആശ്വാസം നല്‍കുംമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News