“അത് വിഷാദമല്ല,എന്നെ മനസിലാക്കുന്നില്ലല്ലോ എന്ന നിസ്സഹായതയാണ്”:വേണു നാഗവള്ളിയെക്കുറിച്ച് ജോൺ ബ്രിട്ടാസ് എം പി

സ്നേഹത്തോടെയും ബഹുമാനത്തോടെയും മാത്രമേ വേണു നാഗവള്ളിയെ ഏവർക്കും എന്നും ഓർമിക്കാനാവൂ എന്ന് ജോൺ ബ്രിട്ടാസ് എം പി കുറിക്കുന്നു..

സംവിധായകൻ,തിരക്കഥാകൃത്ത് ,ഗായകൻ എന്നതിനൊക്കെ ഒപ്പം കൈരളിയുടെ സാരഥിയായും അദ്ദേഹം പ്രവർത്തിച്ചിരുന്നു.ജോൺ ബ്രിട്ടാസ് വർഷങ്ങൾക്ക് മുൻപ് വേണു നാഗവള്ളിയുമായി നടത്തിയ അഭിമുഖത്തെ പറ്റിയും കുറിപ്പിൽ പറയുന്നുണ്ട്.

കുറിപ്പിന്റെ പൂർണ രൂപം

വിഷാദഛായ നിറഞ്ഞ മുഖവും കണ്ണുകളും കൊണ്ട് പ്രണയവും വിരഹവും, വേദനയുമെല്ലാം ഓരോ മലയാളിയിലേക്കും സന്നിവേശിപ്പിച്ച വേണു നാഗവള്ളി…. എൺപതുകളിൽ ചെറുപ്പക്കാരുടെ മനസിലെ ഒരു മുദ്രയായിരുന്നു അദ്ദേഹം.വർഷങ്ങൾക്ക് മുൻപ് അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിൽ ഞാൻ ഇതേ വിഷാദഛായയെപ്പറ്റി ചോദിച്ചിട്ടുണ്ട്. അന്നദ്ദേഹം പറഞ്ഞു “അത് വിഷാദമല്ല,എന്നെ മനസിലാക്കുന്നില്ലല്ലോ എന്ന നിസ്സഹായതയാണ്” എന്ന്.

വിഷാദഛായയുള്ള ഇതേ ആളിൽ നിന്ന് തന്നെയാണ് സുഖമോ ദേവി,ഏയ്‌ ഓട്ടോ, സർവകലാശാല,കിലുക്കം തുടങ്ങി പല ചിത്രങ്ങളുടെയും കഥകളും തിരക്കഥകളും പിറന്നത് എന്നും കൂടി ഓർക്കണം.സംവിധായകൻ,തിരക്കഥാകൃത്ത്,ഗായകൻ ഒപ്പം കൈരളിടിവിയുടെ പ്രോഗ്രാം മേധാവി.

ഞാൻ കമ്യുണിസ്റ്റാണ്,കമ്യുണിസ്റ്റ് ആശയങ്ങളാണ് എന്റേത് എന്ന് അഭിമാനത്തോടെ പറഞ്ഞിരുന്ന,ആരെക്കുറിച്ചും പരാതിയും പരിഭവവുമില്ലാതെ ഇവിടെ നിന്നും കടന്നുപോയ വ്യക്തിത്വം.സ്നേഹത്തോടെയും ബഹുമാനത്തോടെയും മാത്രമേ അദ്ദേഹത്തെ ഏവർക്കും എന്നും ഓർമിക്കാനാവൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News