വനിതകളുടെ പ്രതിഷേധ പ്രകടനം റിപ്പോർട്ട് ചെയ്തു; മാധ്യമപ്രവര്‍ത്തകര്‍ക്ക് താലിബാന്റെ ക്രൂരമർദ്ദനം

അഫ്ഗാനില്‍ സ്ത്രീകള്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയതിനും റിപ്പോര്‍ട്ട് ചെയ്തതിനും രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് താലിബാന്റെ ആക്രമണം.

കാബൂൾ ആസ്ഥാനമായുള്ള മാധ്യമ സ്ഥാപനമായ എറ്റിലാട്രോസ് നിന്നുള്ള മാധ്യമപ്രവർത്തകരായ തഖി ദര്യാബിയെയും നേമത്ത് നഖ്ദിയെയുമാണ് താലിബാന്‍ പൊലീസിന്റെ ക്രൂരമര്‍ദ്ദനമേറ്റത്.

സ്ത്രീകളുടെയും പെൺകുട്ടികളുടെയും അവകാശങ്ങൾ ലംഘിക്കുന്നത് താലിബാൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് വനിതകൾ കാബൂളിൽ പ്രതിഷേധം നടത്തിയത്.

ഇത് റിപ്പോർട്ട് ചെയ്യുകയായിരുന്ന ഇവരെ രണ്ടുപേരെയും താലിബാൻ കാബൂളിലെ ഒരു പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി, പ്രത്യേക സെല്ലുകളിൽ ഇരുത്തി, കേബിളുകൾ ഉപയോഗിച്ച് മർദിച്ചതായി എറ്റിലാട്രോസ് റിപ്പോർട്ട് ചെയ്തു. മുഖത്തും പുറകിലും പരുക്കേറ്റ ഇവരെ ഇന്നലെ താലിബാൻ വിട്ടയച്ചതിനു പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

താലിബാൻ എന്റെ രണ്ട് സഹപ്രവർത്തകരെ നാല് മണിക്കൂർ തടഞ്ഞുവച്ചു മർദിച്ചെന്ന് എറ്റിലാട്രോസ്ന്റെ ചീഫ് എഡിറ്റർ സാകി ദര്യാബി പറഞ്ഞു. “താലിബാന്റെ ക്രൂരമായ പീഡനത്തിനിടയിൽ, റിപ്പോർട്ടർമാർക്ക് നാല് തവണ ബോധം നഷ്ടപ്പെട്ടു,” സ്കൈ ന്യൂസ് റിപ്പോർട്ട് ചെയ്തു.

സെപ്റ്റംബർ 7ന് താലിബാൻ ടോളോന്യൂസ് ഫോട്ടോ ജേണലിസ്റ്റായ വാഹിദ് അഹ്മദിയെ തടഞ്ഞുവച്ചതായും അന്നുതന്നെ വിട്ടയച്ചതായും ഹ്യൂമൻ റൈറ്റ്സ് വാച്ച് റിപ്പോർട്ട് ചെയ്തു. അവർ അദ്ദേഹത്തിന്റെ ക്യാമറ പിടിച്ചെടുക്കുകയും പ്രതിഷേധം ചിത്രീകരിക്കുന്നതിൽ നിന്ന് മറ്റു മാധ്യമപ്രവർത്തകരെ തടയുകയും ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel