വിസ്മയ കേസ്; കുറ്റപത്രം ഇന്ന് സമർപ്പിക്കും

കേരള മനസാക്ഷിയെ ഏറെ വേദനിപ്പിച്ച വിസ്മയയുടെ മരണത്തിൽ കുറ്റപത്രം ഇന്ന്. കൊല്ലം ശാസ്താംകോട്ട കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. പ്രതിയും ഭർത്താവുമായ കിരൺകുമാറിൻ്റെ സ്ത്രീധന പീഡനത്തെ തുടർന്നായിരുന്നു പെൺകുട്ടിയുടെ മരണം.

102 സാക്ഷി മൊഴികളും ശാസ്ത്രീയ സാഹചര്യതെളിവുകളും അടങ്ങിയ കുറ്റപത്രമാണ് അന്വേഷണ സംഘം ശാസ്താംകോട്ട ഫസ്റ് ക്ലാസ് മജിസ്ട്രെയ്റ്റ് കോടതിയിൽ സമർപ്പിക്കുക. അതേസമയം, 80 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ കഴിയുക എന്നത് അന്വേഷണസംഘത്തിന്റെ മികവാണ്.വിശദമായ ഫോറൻസിക് പരിശോധനാ രേഖകൾ ഉൾപ്പെടെയാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദത്തിന് തയ്യാറാകുന്നത്.

വിസ്മയയുടെ കൈത്തണ്ടയിലുണ്ടായിരുന്ന മുറിവിന്റെ കാരണവും അന്വേഷണ സംഘം കണ്ടെത്തി. ശുചിമുറിയിൽ നിന്നു ലഭിച്ച ഷേവിംങ് ബ്ലയിഡിൽ കണ്ടെത്തിയ രക്തക്കറ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കിയാണ് ഇത് സ്ഥിരീകരിച്ചത്. തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ശുചിമുറി തകർത്ത് ഉള്ളിൽ പ്രവേശിച്ചുവെന്ന പ്രതിയുടെ മൊഴി അടിസ്ഥാനമാക്കി ഊർജതന്ത്ര വിദഗ്ദ്ധരെ ഉൾപ്പെടുത്തിയും വിശലകനം നടത്തി. സ്വാഭാവികമായി വാതിൽ തുറക്കുന്നതും ബലമായി തകർക്കുന്നതും തമ്മിലുള്ള ഊർജ വ്യതിയാനം പരിശോധിക്കുന്നതിനായിരുന്നു ഈ പരിശോധന.

പ്രതിയെ ജുഡിഷ്യൽ കസ്റ്റഡിയിൽത്തന്നെ വിചാരണയ്ക്ക് വിധേയനാക്കണമെന്ന അപേക്ഷയും കുറ്റപത്രത്തോടൊപ്പം കോടതിയിൽ സമർപ്പിക്കും. മൂന്നു തവണ കിരണിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉൾപ്പെടെയുള്ളവർ വിസ്മയയുടെ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തിയിരുന്നു.  മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരാകെയും വിസ്മയുടെ കുടുംബത്തിന് പിന്തുണയമായി കേരള സമൂഹത്തിനൊപ്പം ഉണ്ടായിരുന്നു. മൂന്ന് തവണ പ്രതി കിരണിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here