പശ്ചിമ ബംഗാൾ ഉപതെരഞ്ഞെടുപ്പ്; മമത ബാനർജി ഇന്ന് നാമനിർദേശ പത്രിക സമർപ്പിച്ചേക്കും

പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി ഇന്ന് നാമനിർദേശ പത്രിക സമർപ്പിച്ചേക്കും. പശ്ചിമ ബംഗാളിലെ മൂന്ന് മണ്ഡലങ്ങളിലേക്കും ഒഡീഷയിലെ ഒരു നിയമസഭ മണ്ഡലത്തിലേക്കും ആയിരിക്കും ഉപതെരഞ്ഞെടുപ്പ് നടക്കുക. ഭവാനിപൂർ മണ്ഡലത്തിൽ നിന്നുമാണ് മമത ജനവിധി തേടുന്നത്. നിയമസഭാ തിരത്തെടുപ്പിൽ നന്ദിഗ്രാമിൽ മത്സരിച്ച മമത ബി ജെ പി സ്ഥാനാർഥി സുവേന്ദു അധികാരിയോട് പരാജയപ്പെട്ടിരുന്നു.

സ്വന്തം മണ്ഡലമായ ഭവാനിപൂരിൽ നിന്ന്​ രണ്ടുതവണ നിയമസഭയിലെത്തിയ മമത കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി ജെ പി യുടെ വെല്ലുവിളി ഏറ്റെടുത്ത് നന്ദിഗ്രാമിൽ മത്സരിക്കുകയായിരുന്നു. തെരത്തെടുപ്പിൽ തൃണമൂൽ കോൺഗ്രസ് വൻവിജയം നേടിയെങ്കിലും മമത പരാജയപ്പെട്ടു. തുടർന്ന്​ ​ ഭവാനിപൂർ എം.എൽ.എ , ശോഭന്ദേബ്​ ചാത്തോപാധ്യായ സ്ഥാനം ഒഴിയുകയും മമതക്കായി മത്സരിക്കാൻ അവസരം ഒരുക്കുകയുമായിരുന്നു. ഭവാനിപൂർ ഉൾപ്പെടെ സംസർഗഞ്ച്, ജംഗിപൂർ, ഒഡീഷയിലെ പിപ് ലി എന്നീ മൂന്ന്​ മണ്ഡലങ്ങളിൽ ഈ മാസം 30ന്​ വോട്ടെടുപ്പ് നടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here