മണ്ണാർക്കാട് ഹിൽവ്യൂ ടവർ ഹോട്ടലിൽ തീപിടിത്തം; രണ്ട് മരണം

മണ്ണാർക്കാട് നെല്ലിപ്പുഴയിൽ സ്വകാര്യ ഹോട്ടലിൽ വൻ തീപിടിത്തം. നഗരത്തിൽ പ്രവർത്തിക്കുന്ന ഹിൽവ്യൂ ടവർ എന്ന ഹോട്ടലിലാണ് തീപിടിത്തം ഉണ്ടായത്.ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ രണ്ടുപേർ മരിച്ചു.

മലപ്പുറം തലയ്ക്കടത്തൂർ സ്വദേശി പറമ്പത്ത് മുഹമ്മദ് ബഷീർ, പട്ടാമ്പി സ്വദേശി പുഷ്പലത എന്നിവരാണ് മരിച്ചത്.പാലക്കാട് സ്വദേശി അക്ബർ അലി, മണ്ണാർക്കാട് സ്വദേശി റിയാസ് എന്നിവർക്കും അപകടത്തിൽ പരിക്കേറ്റു.

തീപടരുന്നത് കണ്ടതോടെ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്ന മിക്ക ആളുകളും പുറത്തിറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി. ഹിൽവ്യൂ ടവറിൻ്റെ അടിഭാഗമാണ് അഗ്നിക്കിരയായത്. വട്ടമ്പലത്തു നിന്നും,പെരിന്തൽമണ്ണ,കോങ്ങാട് തുടങ്ങിയവിടങ്ങളിൽ നിന്നും ഫയർഫോഴ്സ് എത്തി തീ നിയന്ത്രണവിധേയമാക്കി.

അതേസമയം, ഫയർഫോഴ്സ് എത്താൻ വൈകിയത് കൂടുതൽ നാശനഷ്ടത്തിന് ഇടയാക്കിയെന്ന് നഗരസഭാ ചെയർമാനും കെട്ടിട ഉടമയുമായ ഫായിദ ബഷീർ പറഞ്ഞു. ഹിൽവ്യൂ ടവറിൽ പ്രവർത്തിക്കുന്ന മസാലി ഹോട്ടലിൽ നിന്നാണ് തീ പടർന്നത്.ഷോർട്ട് ഷർക്യൂട്ടാവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തിൽ നാശനഷ്ടം കണക്കാക്കി വരുന്നതേയുള്ളൂവെന്ന് അധികൃതർ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.മൂന്ന് നില കെട്ടിടത്തിന്റെ അടിഭാഗം പൂർണ്ണമായും അഗ്നിക്കിരയായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News