തൃക്കാക്കര നഗരസഭ; അജിതാ തങ്കപ്പനെതിരെ ഇടത് മുന്നണി ഇന്ന് അവിശ്വാസ പ്രമേയ നോട്ടീന് നൽകും

തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ അജിതാ തങ്കപ്പനെതിരെ ഇടത് മുന്നണി ഇന്ന് അവിശ്വാസ പ്രമേയത്തിന് നോട്ടീന് നൽകും. ചെയർപേഴ്സണെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം തീരുമാനിച്ചത്. 43 അംഗ നഗരസഭയിൽ 18 അംഗങ്ങളുള്ള പ്രതിപക്ഷം, ഇടഞ്ഞു നിൽക്കുന്ന ചില യു ഡി എഫ് അംഗങ്ങളുടെ പിന്തുണയും പ്രതീക്ഷിക്കുന്നുണ്ട്.

പണക്കിഴി വിവാദത്തിൽ തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ അജിതാ തങ്കപ്പനെ രാജിവെപ്പിക്കാൻ കോൺഗ്രസിനുള്ളിൽ തന്നെ കരുനീക്കങ്ങൾ ആരംഭിച്ചതിനു പിന്നാലെയാണ്
അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകാൻ ഇടതുമുന്നണി ഒരുങ്ങുന്നത്.

നിലവിൽ 43 സീറ്റിൽ 18 സീറ്റാണ് എൽഡിഎഫിനുള്ളത്. 22 പേരുടെ പിന്തുണ ഉറപ്പാക്കാനായാൽ നഗരസഭയിലെ യു ഡി എഫ് ഭരണം തകരും .നാല് സ്വതന്ത്രരുടേത് ഉൾപ്പടെ 25 സീറ്റാണ് യുഡിഎഫിനുള്ളത്. ഇതിൽ കോൺഗ്രസ് എ വിഭാഗം നേതാക്കളായ വിഡി സുരേഷ് ,രാധാമണിപ്പിള്ള ഉൾപ്പടെയുള്ള കൗൺസിലർമാർ ചെയർപേഴ്സനെതിരായ അതൃപ്തി പരസ്യപ്പെടുത്തി നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. കൂടാതെ പണക്കിഴി വിവാദത്തിൽ വിജിലൻസ് അന്വേഷണം നടന്നതോടെ ചെയർപേഴ്സനെ മാറ്റണമെന്ന ആവശ്യം മറ്റ് പല കൗൺസിലർമാരും നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ അവിശ്വാസ പ്രമേയം പാസാക്കാൻ സാധിക്കുമെന്നാണ് ഇടത് മുന്നണി കണക്ക് കൂട്ടുന്നത്.

അതേസമയം, നിലവിലെ കോൺഗ്രസ് എ ,ഐ ഗ്രൂപ്പുകൾ തമ്മിലുള്ള തർക്കവും സാഹചര്യം അനുകൂലമാക്കിയിട്ടുണ്ട് എന്നതാണ് ഇടത് മുന്നണിയുടെ പ്രതിക്ഷ. അതിനിടെ ചെയർപേഴ്സൺ സ്ഥാനത്തു നിന്ന് അജിത തങ്കപ്പനെ മാറ്റാൻ യുഡിഎഫിൽ തന്നെ നീക്കങ്ങൾ ആരംഭിച്ചതായാണ് വിവരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News