കേന്ദ്രത്തിന്റേത് പച്ചയായ ആസ്തി വിൽപ്പനയെന്ന് എ .വിജയരാഘവന്‍

പച്ചയായ ആസ്തി വിൽപ്പനയാണ് എൻ എം പിയിലൂടെ കേന്ദ്രസർക്കാർ നടപ്പിലാക്കുന്നതെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി എ .വിജയരാഘവന്‍. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് കെട്ടിപ്പടുത്തതെല്ലാം കേന്ദ്രസർക്കാർ ചുളുവിലക്ക് വിറ്റ് തുലയ്ക്കുന്നുവെന്നും സർക്കാർ നിക്ഷേപത്തിന് പൊതുജനം കോർപ്പറേറ്റുകൾക്ക് യൂസേഴ്‌സ് ഫീസ് കൊടുക്കേണ്ട അവസ്ഥയാണ് രാജ്യത്ത് നടക്കുന്നതെന്നും വിജയരാഘവൻ ചൂണ്ടിക്കാട്ടി.

എൻ എം പി യുടെ വലിയ ആപത്ത് വരാനിരിക്കുകയാണെന്നും അടിസ്ഥാന സൗകര്യ വികസന രംഗത്തെ കോർപറേറ്റ് ഭീമൻമാരെ സഹായിക്കുന്നതിന് പ്രത്യേകം മെനഞ്ഞുണ്ടാക്കിയ പദ്ധതിയാണ് എൻഎംപിയെന്നും വിജയരാഘവൻ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ പറഞ്ഞു.

അതേസമയം, പൊതുമേഖലാ സംരക്ഷണ കാര്യത്തിൽ വിജയകരമായ ബദൽ മാതൃകയാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാർ അവതരിപ്പിക്കുന്നത്.കേരളത്തിൽ പൊതുമേഖലയിൽ കൂടുതൽ തൊഴിലവസരങ്ങളാണ് ഉണ്ടാകുന്നത്. മാത്രമല്ല, കേന്ദ്രം വിൽക്കാൻ വച്ച പല കമ്പനികളും സംസ്ഥാന സർക്കാർ ഏറ്റെടുക്കുകയും ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News