ADVERTISEMENT
മലയാള സിനിമയുടെ എക്കാലത്തെയും ലേഡീ സൂപ്പർസ്റ്റാർ മഞ്ജുവാര്യർക്ക് ഇന്ന് 43-ാം ജന്മദിനം. വെള്ളിത്തിരയിലെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിലേക്ക് നടന്നുകയറിയ നായികയാണ് മഞ്ജു വാര്യര്‍.
പ്രായം 43 ആയെങ്കിലും, മഞ്ജുവിനെ സംബന്ധിച്ച് അത് വെറും നമ്പർ മാത്രമാണ്. മലയാളികളുടെ മനസില്‍ ഓരോ ദിവസവും പ്രായം കുറയുകയും സൗന്ദര്യം കൂടുകയും ചെയ്യുന്ന പ്രതിഭാസമാണ് മഞ്ജു വാര്യർ. 1978 സെപ്റ്റംബർ 10 ന് മാധവൻ വാര്യര്‍ – ഗിരിജ ദമ്പതികളുടെ മകളായി കന്യാകുമാരിയിലാണ് മഞ്ജുവിന്റെ ജനനം.
സ്‌കൂൾ കാലഘട്ടത്തിൽ തന്നെ പ്രതിഭ തെളിയിച്ച മഞ്ജു രണ്ട് വർഷം തുടർച്ചയായി കേരള സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാ തിലകമായിരുന്നു. 1995-ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.
18-ാം വയസ്സിൽ സല്ലാപം (1996) എന്ന സിനിമയിൽ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയായി. അതിനു ശേഷം ഏകദേശം 20 ഓളം മലയാള സിനിമകളിൽ മൂന്ന് വർഷത്തെ കാലയളവിൽ വ്യക്തിത്വമുള്ള ഒട്ടേറെ നായികാ കഥാപാത്രങ്ങളിലൂടെ മഞ്ജു ആരാധകരെ വിസ്മയിപ്പിച്ചു.
ഇതുവരെ 40 ഓളം സിനിമകളിൽ അഭിനയിച്ച മഞ്ജുവിന് ഒരു ദേശീയ ചലച്ചിത്ര പുരസ്‌കാരം, ഒരു കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്, ഏഴ് ഫിലിംഫെയർ അവാർഡ് സൗത്ത് എന്നിവയുൾപ്പെടെ നിരവധി അവാർഡുകളും നേടിയിട്ടുണ്ട്. ദക്ഷിണേന്ത്യയിൽ തുടർച്ചയായി നാല് തവണ (1996–99) ഫിലിം ഫെയർ അവാർഡ് നേടിയ ഏക മലയാളി നടി എന്ന റെക്കോർഡും മൊത്തത്തിൽ ഏഴ് തവണ എന്ന റെക്കോർഡും മഞ്ജുവിന് സ്വന്തമാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.