കെഎസ്ആർടിസിയിൽ സാമ്പത്തിക പ്രതിസന്ധിയുണ്ട്,ലേ ഓഫ് നിർദേശം സർക്കാരിന് മുന്നിൽ വന്നിട്ടില്ല; മന്ത്രി ആന്റണി രാജു

കെഎസ്ആർടിസി സി.എം.ഡിയുടെ ലേ ഓഫ് നിർദേശം സർക്കാരിന് മുന്നിൽ വന്നിട്ടില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. കെഎസ്ആർടിസിയിലെ അധികമുള്ള ജീവനക്കാരെ പിരിച്ചു വിടുന്നതടക്കമുള്ള കാര്യങ്ങളാണ് സി.എം.ഡിയുടെ ലേ ഓഫ് നിർദേശം. നിർദേശം വന്നാൽ പരിശോധിച്ച് നയപരമായ തീരുമാനമെടുക്കുമെന്നും മന്ത്രി ആന്റണി രാജു അറിയിച്ചു.

അതേസമയം, എല്ലാ കാര്യങ്ങളും പരിശോധിച്ച് ജീവനക്കാരുടെ അഭിപ്രായം കൂടി തേടിയ ശേഷം മാത്രമേ തീരുമാനമെടുക്കുകയുള്ളു കെഎസ്ആർടിസിക്കെതിരെ ബോധപൂർവ്വമായി ആശങ്കയുണ്ടാക്കുന്ന പ്രചരണം നടക്കുന്നതായും മന്ത്രി വ്യക്തമാക്കി.

ചെലവ് കുറയ്ക്കാതെ കെഎസ്ആർടിസിക്ക് ഇനി മുന്നോട്ടു പോകാനാകില്ലെന്നാണ് മാനേജ്മെന്റിന്റെ വിലയിരുത്തൽ. നയപരമായ വിഷയമതിനാൽ സർക്കാർ തലത്തിലാകും അന്തിമ തീരുമാനമെടുക്കുക. ശമ്പളം നൽകൽ ഉൾപ്പെടെ ഏതാണ്ട് 100 കോടിയോളം രൂപയാണ് പ്രതിമാസം സർക്കാർ കോർപ്പറേഷന് നൽകുന്നതെന്നും,4800 ബസുകൾ സർവ്വീസ് നടത്തിയിരുന്നയിടത്ത് നിലവിൽ 3300ൽ താഴെ ബസുകൾ മാത്രമാണ് സർവ്വീസ് നടത്തുന്നതെന്നും മാനേജ്മെന്റ് ചൂണ്ടിക്കാട്ടുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News