കണ്ണൂര്‍ സര്‍വകലാശാല സിലബസ്: വിസിയോട് വിശദീകരണം ആവശ്യപ്പെട്ടെന്ന് മന്ത്രി പ്രൊഫ.ആര്‍ ബിന്ദു

കണ്ണൂര്‍ സര്‍വകലാശാലയിലെ എംഎ പാഠ്യപദ്ധതിയില്‍ ഗോള്‍വാക്കറിനെയും സവര്‍ക്കറെയും ഉള്‍പ്പെടുത്തിയ സംഭവത്തില്‍ വൈസ് ചാന്‍സിലറോട് വിശദീകരണം തേടിയതായി ഉന്നതവിദ്യാഭ്യാസ മന്ത്രി പ്രൊഫ.ആര്‍ ബിന്ദു. വിസിയുടെ വിശദീകരണം ലഭ്യമാകുന്ന മുറയ്ക്ക് ആവശ്യമായ നടപടി കൈക്കൊള്ളും.

മതനിരപേക്ഷ രാജ്യമാണ് നമ്മുടേത്. ഇവിടെ വര്‍ഗീയ പരാമര്‍ശമുള്ള സിലബസുകള്‍ അപകടം തന്നെയാണെന്നും വിശദാംശങ്ങള്‍ പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News