” നീ എന്റെ ഗാഥ ജാം മാത്രമല്ല, നിധിയാണ്”; മഞ്ജുവിന് ജന്മദിനാശംസകള്‍ നേര്‍ന്ന് സുഹൃത്തുക്കള്‍

ജന്മദിനത്തിൽ നടി മഞ്ജു വാര്യർക്ക് ആശംസകളുമായി സുഹൃത്തുക്കൾ. 43-ാം ജന്മദിനം ആഘോഷിക്കുന്ന താരത്തിന് സുഹൃത്തുക്കളായ സംയുക്താ വർമ, ഗീതു മോഹൻദാസ്, പൂർണിമ ഇന്ദ്രജിത്ത് എന്നിവർ ഇൻസ്റ്റഗ്രാമിലൂടെയാണ് ആശംസകൾ അറിയിച്ചത്.

എന്റെ നിധിയാണ് നീ എന്നായിരുന്നു ഗീതു മോഹൻദാസ് മഞ്ജുവിനെ വിശേഷിപ്പിച്ചത്. “വിമർശനങ്ങൾ നിരന്തരം കേൾക്കുന്നത് എളുപ്പമല്ലെന്ന് എനിക്കറിയാം, എന്നാൽ നിനക്കത് കേൾക്കാൻ സാധിക്കുന്നു. അതെല്ലാം ഉൾക്കൊണ്ട് നിന്റെ ജോലിയിൽ മുന്നേറുന്നു. ഇത് ഒരു വ്യക്തിയെന്ന നിലയിൽ നീ എത്രത്തോളം സുരക്ഷിതയാണെന്നും ഒരു നടിയെന്ന നിലയിൽ എത്രത്തോളം മികവുള്ളവളാണെന്നും, പ്രതിജ്ഞാബദ്ധയാണെന്നും കാണിക്കുന്നു,” ഗീതു ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

“നിങ്ങളുടെ ഏറ്റവും മികച്ചത് വരാനിരിക്കുന്നതായി ഞാൻ വിശ്വസിക്കുന്നു. അത് വളരെ പെട്ടെന്ന് തന്നെ എത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇന്ന് നിന്റെ ജന്മദിനത്തിൽ എനിക്ക് പറയാനുള്ളത് ഇതാണ്. നീ എന്റെ ഗാഥ ജാം മാത്രമല്ല, നിധിയാണ്. ജന്മദിനാശംസകൾ,” ഗീതു കൂട്ടിച്ചേർത്തു.

“ജന്മദിനാശംസകൾ എം, ഞാൻ നിന്നെ സ്നേഹിക്കുന്നു. നിലനിൽക്കുന്നതിന് നന്ദി,” പൂർണിമ ഇന്ദ്രജിത്ത് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. “നിന്നിൽ ഒരുപാട് വെളിച്ചമുണ്ട്. പൂക്കൾ നിന്റെ നേരെ വളരുന്നു,” ജന്മദിനാശംസകൾ മഞ്ജൂസ് എന്നായിരുന്നു സംയുക്ത വർമയുടെ ആശംസ.

മഞ്ജു വാര്യരുടെ അടുത്ത സുഹൃത്തുക്കളാണ് പൂർണിമയും ഗീതുവും സംയുക്തയും. ഇടവേളകളിൽ ഒന്നിച്ചു കൂടാനും വിശേഷങ്ങൾ പങ്കുവയ്ക്കാനും മൂവരും മറക്കാറില്ല. സിനിമയ്ക്ക് അപ്പുറം ജീവിതത്തിലും നല്ല സൗഹൃദം ഇവർ കാത്തുസൂക്ഷിക്കുന്നുണ്ട്. കൂട്ടുകാരുടെ ജന്മദിനം ആഘോഷമാക്കാനും യാത്രകൾ സംഘടിപ്പിക്കാനുമൊന്നും ഈ ചങ്ങാതികൂട്ടം ഒരിക്കലും മടിക്കാറില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News