അജിതാ തങ്കപ്പനെതിരെ ഇടത് മുന്നണി അവിശ്വാസ പ്രമേയത്തിന് നോട്ടീന് നൽകി

തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ അജിതാ തങ്കപ്പനെതിരെ ഇടത് മുന്നണി അവിശ്വാസ പ്രമേയത്തിന് നോട്ടീന് നൽകി. ചെയർപേഴ്സണെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നീക്കം. അവിശ്വാസ പ്രമേയത്തിന് ചില യുഡിഎഫ് കൗൺസിലർമാരുടെയും സ്വതന്ത്രരുടെയും പിന്തുണ ലഭിക്കുമെന്ന് പ്രതിക്ഷിക്കുന്നതായി പ്രതിപക്ഷ കൗൺസിലർമാർ.

43 അംഗ നഗരസഭയിൽ 18 അംഗങ്ങളാണ് പ്രതിപക്ഷത്തിനുള്ളത്. ഭരണപക്ഷത്തിന് ഇരുപത്തി അഞ്ചും . ഭരണപക്ഷത്തെ 4 അംഗങ്ങൾ ചെയർപേഴ്സണോട് എതിർപ്പ് ഉള്ളവരാണ്. ഇവരുടെ പിന്തുണ ഉറപ്പാക്കാനായാൽ അവിശ്വാസ പ്രമേയം വിജയിക്കും എന്നതാണ് സാഹചര്യം .

അതേസമയം, യു ഡി എഫിനെ പിന്തുണക്കുന്നവരിൽ 4 പേർ സ്വതന്ത്രരായി മത്സരിച്ച് വിജയിച്ചവരാണ്. ഇവർക്ക് വിപ്പ് ബാധകമാവില്ല എന്നതും എൽ ഡി എഫിന് അനുകൂല ഘടകമാണ്. ചെയർപേഴ്സനെതിരെ ഉയർന്ന ആരോപണവും കോൺഗ്രസിലെ ഗ്രൂപ്പ് തർക്കവും യുഡിഎഫ് കൗൺസിലർമാർക്കിടയിൽ വിള്ളലുണ്ടാക്കിയിട്ടുണ്ട്. പണക്കിഴി വിവാദത്തിനു പിന്നാലെ എ വിഭാഗം നേതാക്കളായ വിഡി സുരേഷ് ,രാധാമണിപ്പിള്ള എന്നീ കൗൺസിലർമാർ ചെയർപേഴ്സനെതിരെ അതൃപ്തി പരസ്യമാക്കിയിരുന്നു’ . ഈ സാഹചര്യത്തിൽ അവിശ്വാസ പ്രമേയം പാസാക്കാൻ സാധിക്കുമെന്നാണ് ഇടത് മുന്നണിയുടെ പ്രതീക്ഷ.

നിലവിൽ നഗരസഭാ സെക്രട്ടറിയുടെ അഭാവത്തിൽ നഗരകാര്യ റീജണൽ ജോയിൻ ഡയറക്ടർ മുമ്പാകെയാണ് പ്രതിപക്ഷം നോട്ടീസ് നൽകിയത്. നോട്ടീസ് ലഭിച്ച് 15 ദിവസത്തിനുള്ളിൽ കൗൺസിൽ വിളിച്ചു കൂട്ടി അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് നടത്തണമെന്നാണ് ചട്ടം. അതുകൊണ്ടുതന്നെ വരും ദിവസങ്ങളിൽ കൂടുതൽ ചരടുവലികൾക്കും, കരുനീക്കങ്ങൾക്കും തൃക്കാക്കര നഗരസഭാ വേദിയാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here