അങ്കമാലിയില്‍ ലോഡ്ജ് മുറിക്കുള്ളിൽ പൊലീസുകാരന്‍ തൂങ്ങിമരിച്ച നിലയിൽ

അങ്കമാലി മൂക്കന്നൂരിൽ ലോഡ്ജ് മുറിക്കുള്ളിൽ പോലീസുകാരനെ  തൂങ്ങിമരിച്ച നിലയിൽ കണ്ടത്തി. പുത്തൻകുരിശ് പൊലീസ് സ്റ്റേഷനിലെ സി പി ഒ  മുളന്തുരുത്തി സ്വദേശി രാഹുൽ വാസുവിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

പുത്തൻകുരിശ് സ്റ്റേഷനിൽ ഡ്യുട്ടി കഴിഞ്ഞ് ഇന്നലെ വൈകുന്നേരത്തോടെയാണ് മൂക്കന്നൂരിലെ ലോഡ്ജിൽ മുറിയെടുത്തത്. രാവിലെ ഏറെ വൈകിയും മുറി തുറക്കാതിരുന്നതിനെ തുടർന്ന്  ജീവനക്കാർ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് രാഹുൽ വാസുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ലോഡ്ജിലെത്തി പരിശോധന നടത്തിയ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.   ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News