കോഴിക്കോട് മിഠായിത്തെരുവില്‍ വന്‍ തീപിടിത്തം

കോഴിക്കോട് മിഠായിത്തെരുവില്‍ വന്‍ തീപിടിത്തം. ചെരുപ്പ് കടയിലാണ് തീപിടിത്തമുണ്ടായത്. താഴെയുള്ള ഹോട്ടലില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം.

ഫയര്‍ഫോഴ്‌സും പൊലീസ് ഉദ്യോഗസ്ഥരും എത്തി തീ നിയന്ത്രണ വിധേയമാക്കി. ആളപായമില്ല.

ട്രേഡ് യൂണിയന്‍ ആളുകളാണ് തീ പടര്‍ന്നത് ആദ്യം കണ്ടത്. ചെരുപ്പിന്റെ ഗോഡൗണില്‍ തീ പടര്‍ന്നത് ശ്രദ്ധയില്‍പെട്ടതോടെ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു.

മൂന്നുനിലയുള്ള കെട്ടിടത്തിന്‍റെ ഏറ്റവും മുകളിലാണ് തീ പടര്‍ന്നത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here