ത്രിപുരയിലെ അക്രമം; ബിജെപിക്കെതിരെ പ്രതിഷേധവുമായി സിപിഐഎം

ത്രിപുരയിലെ അക്രമങ്ങളിൽ ബിജെപിക്കെതിരെ പ്രതിഷേധവുമായി സിപിഐ എം ദില്ലി സംസ്ഥാന കമ്മിറ്റി. ബിജെപിയുടെ ജനാധിപത്യ വിരുദ്ധ അക്രമങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു.

ജന്ദർ മന്തറിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ സിപിഐ എം പൊളിറ്റ് ബ്യുറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട് എന്നിവർ പങ്കെടുത്തു.

ദില്ലിയിലെ ജന്ദർ മന്തറിലാണ് സിപിഐ എം ദില്ലി സംസ്ഥാന കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തിയത്. ബുധനാഴ്ചയാണ് ബിജെപി പ്രവർത്തകർ ത്രിപുരയിൽ വ്യാപക അക്രമം അഴിച്ചുവിട്ടത്. സിപിഐ എം സംസ്ഥാന കമ്മറ്റി ഓഫീസ്, പാർട്ടി ഓഫിസുകൾ. പാർട്ടി പ്രവർത്തകരുടെ വീടുകൾ. വാഹനങ്ങൾ എല്ലാം അടിച്ചു തകർത്തും തീവെച്ചുമാണ് ബിജെപി അക്രമം നടന്നത്. ഈ സാഹചര്യത്തിലാണ് ബിജെപിയുടെ അക്രമ രാഷ്ട്രീയത്തിനെതിരെ സിപിഐ എം പ്രതിഷേധം ശക്തമാക്കിയത്.

ബിജെപി അക്രമണങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ നടത്തുമെന്നും അക്രമങ്ങൾക്ക് വളം വച്ച് കൊടുക്കുന്ന നിലപാട് സ്വീകരിച്ച ത്രിപുര പൊലീസിന്റെയും സർക്കാരിന്റെയും നിലപാട് അംഗീകരിക്കാൻ സാധിക്കില്ലെന്നും സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി.

പ്രതിഷേധ പ്രകടനത്തിൽ സിപിഐ എം പൊളിറ്റ് ബ്യുറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട് നിലോൽപൽ ബസു രാജ്യസഭാ എംപി വി ശിവദാസൻ, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ എന്നിവർ പങ്കെടുത്തു.

ത്രിപുരയിൽ അക്രമം അഴിച്ചുവിട്ട ബിജെപി അക്രമികൾക്കെതിരെ പൊലീസ് യാതൊരു വിധ നടപടികളും സ്വീകരിച്ചിട്ടില്ല. വരും ദിവസങ്ങളിൽ ത്രിപുര പൊലീസിനെതിരെയും സർക്കാരിനെതിരെയുമുള്ള പ്രതിഷേധം ശക്തമാക്കാനാണ് സിപിഐഎം തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News