ആദ്യ ബഹുഭാഷാ ചിത്രമായ ” ആയിഷ” പ്രഖ്യാപനവുമായി മഞ്ജുവാര്യര്‍

ജന്മദിനത്തിൽ തന്റെ ആദ്യ ബഹുഭാഷാ ചിത്രമായ ആയിഷയുടെ പ്രഖ്യാപനവുമായി നടി മഞ്ജുവാര്യർ. ‘ആയിഷയെ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു’ എന്ന് പറഞ്ഞുകൊണ്ടാണ് താരം ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചത്.

‘നിങ്ങളെ ആയിഷയ്ക്ക് പരിചയപ്പെടുത്തുന്നു ! ഒരുപക്ഷേ മലയാളത്തിലെയും അറബിയിലെയും ആദ്യ വാണിജ്യ സിനിമ! അമീർ, സക്കറിയ, എന്നിവരുൾപ്പെട്ട സൂപ്പർകൂൾ ടീമിനൊപ്പമുള്ള ആവേശകരമായ യാത്രയ്ക്കായി കാത്തിരിക്കുന്നു! കൂടുതൽ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കുക!’എന്നാണ് മഞ്ജുവാര്യർ എഴുതിയത്.

മഞ്ജു വാര്യർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആദ്യത്തെ മലയാള- അറബിക് ചിത്രമാണ് ‘ആയിഷ’. നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് സംവിധായകൻ സക്കറിയയാണ്.

രചന ആഷിഫ് കക്കോടി. ഇന്തോ – അറബിക് പശ്ചാത്തലത്തിലൊരുങ്ങുന്ന, ഈ കുടുംബ ചിത്രം പൂർണ്ണമായും ഗൾഫിലാണ് ചിത്രീകരിക്കുന്നത്.

സക്കരിയയും ചിത്രത്തിന്റെ ആദ്യ പോസ്റ്റർ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. മഞ്ജുവാര്യരുടെ ആദ്യ ബഹുഭാഷാ ചിത്രമെന്ന് പറഞ്ഞുകൊണ്ടാണ് സക്കരിയ പോസ്റ്റർ പങ്കുവെച്ചത്.മലയാളത്തിനും അറബിക്കും പുറമെ ഇംഗ്ലീഷിലും ഏതാനും ഇതര ഇന്ത്യൻ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. സംഗീതം- എം. ജയചന്ദ്രൻ, സഹ-നിർമ്മാണം- ഷംസുദ്ധീൻ എം.ടി., ഹാരിസ് ദേശം, പി.ബി. അനീഷ്, സക്കറിയ വാവാട്.

ക്രോസ് ബോർഡർ ക്യാമറ, ഇമാജിൻ സിനിമാസ്, ഫെദർ ടെച്ച് മൂവി ബോക്‌സ് എന്നീ ബാനറുകളിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു ശർമ നിർവ്വഹിക്കുന്നു.എഡിറ്റർ- അപ്പു എൻ. ഭട്ടതിരി, കലാ സംവിധാനം- പ്രശാന്ത് മാധവ്, വസ്ത്രാലങ്കാരം- മസ്ഹർ ഹംസ, ചമയം- റോണക്‌സ് സേവ്യർ, ശബ്ദ സംവിധാനം- ടോണി ബാബു, ഗാനരചന- ബി.കെ. ഹരി നാരായണൻ, സുഹൈൽ കോയ, നിർമ്മാണ ഏകോപനം- ഗിരീഷ് അത്തോളി, നിർമ്മാണ നിർവ്വഹണം – റിന്നി ദിവാകർ, ചീഫ് അസോസിയേറ്റ് ബിനു ജി., സ്റ്റിൽസ്-രോഹിത് കെ. സുരേഷ്, ഡിസൈൻസ്- യെല്ലോ ടൂത്ത്‌സ്.

2022 ജനുവരിയിലായിരിക്കും സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News