
പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് ഒന്നാം അലോട്ട്‌മെന്റ സെപ്തംബര്‍ 22ന് നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ട്രയല്‍ സെപ്തംബര്‍ 13 നും നടക്കുമെന്നും ഇതുവരെ അപേക്ഷിക്കാത്തവര്‍ക്ക് അലോട്ട്‌മെന്റ് പൂര്‍ത്തിയാകുമ്പോള്‍ അവസരം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ സംസ്ഥാനത്ത് കൃത്യമായി നടത്തി. പ്രാക്ടിക്കല്‍ പരീക്ഷയും വിജയകരമായി നടത്തിയെന്നും ഓണ്‍ലൈന്‍ പഠനത്തില്‍ പരമാവധി ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭ്യമായ സ്‌കൂളുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
ഇന്റര്‍നെറ്റും വൈദ്യുതി എത്താത്ത പ്രശ്‌നം ഇനിയും പരിഹരിക്കേണ്ടതുണ്ട്. അത് വേഗത്തില്‍ പരിഹരിക്കുകയാണെന്നും 3 മാസം കൊണ്ട് പൂര്‍ണമായും ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വിരലിൽ എണ്ണാവുന്നവർ മാത്രമാണ് പരീക്ഷയെ എതിർക്കുന്നതെന്നും കോടതി വിധി സർക്കാർ നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥരാണെന്നും മന്ത്രി തിരുവനന്തപുരത്ത് പ്രതികരിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here