നാടിനെ നടുക്കി അരുംകൊല! തിരുവനന്തപുരത്ത് മകള്‍ അമ്മയെ വെട്ടിക്കൊന്നു, മൃതദേഹം കത്തിക്കാനും ശ്രമം

തിരുവനന്തപുരം നരുവാമൂട്ടില്‍ മകള്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. കൊലയ്ക്ക് ശേഷം മൃതദേഹം കത്തിക്കാനും ശ്രമിച്ചു. മകള്‍ ലീലയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തിരുവനന്തപുരം നരുവാമൂട്ടിലാണ് 86 കാരിയായ അന്നമ്മ മകള്‍ ലീലയുടെ അരുംകൊലയ്ക്ക് ഇരയായത്. രാവിലെ മകളും അമ്മയും തമ്മില്‍ വ‍ഴക്ക് നടന്നിരുന്നതായി പൊലീസ് പറയുന്നു.

ഈ വ‍ഴക്കിന് ശേഷമായിരിക്കാം 62 കാരിയായ ലീല കൊലപാതകം നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. കറി കത്തികൊണ്ട് വെട്ടിക്കൊന്ന ശേഷമാണ് ലീല മൃതദേഹം കത്തിക്കാന്‍ ശ്രമിച്ചത്. മാനസിക രോഗത്തിന് ലീല ചികിത്സയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.

വീടിന് മുന്നിലെ റോഡിലിട്ടാണ്  മൃതദേഹം കത്തിക്കാന്‍ ശ്രമിച്ചത്. അന്നമ്മയുടെ ശരീരത്തില്‍ കത്തികൊണ്ട് ആ‍ഴത്തില്‍ മുറിവേല്‍പ്പിച്ചിരുന്നു. രക്തം വാര്‍ന്നാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് തുടരന്വേഷണം നടത്തി വരികയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News