മിഠായി തെരുവിലെ തീപിടിത്തം; റിപ്പോർട്ട് തേടിയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

കോഴിക്കോട് മിഠായി തെരുവിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ഫയർഫോഴ്‌സിനോട് റിപ്പോർട്ട് തേടിയെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇടയ്ക്കിടെ തീ പിടിത്തമുണ്ടാകുന്നത് അന്വേഷിക്കും.

ശാശ്വത പരിഹാരം കാണും. അശാസ്ത്രീയമായി സാധനങ്ങൾ സൂക്ഷിച്ചിരുന്നോ എന്ന് പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു.അതേസമയം മിഠായിത്തെരുവിലെ തീ കെടുത്തിയെന്ന് അധികൃതർ അറിയിച്ചു. ഫയർ ഫോഴ്സ് മടങ്ങിപ്പോയെന്നും അധികൃതർ വ്യക്തമാക്കി. കോഴിക്കോട് പാളയം ഭാഗത്തുള്ള വി.കെ.എം. ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ജെ.ആർ. ഫാൻസി സ്റ്റോറിന്റെ മൂന്നാം നിലയിലാണ് തീപിടിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News