ദില്ലിയിൽ മാധ്യമ സ്ഥാപന ഓഫീസുകളിൽ ആദായ നികുതി വകുപ്പ് റെയ്‌ഡ്

ദില്ലിയിൽ മാധ്യമ സ്ഥാപനങ്ങളുടെ ഓഫീസുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്‌ഡ്. ന്യൂസ്ക്ലിക്ക്, ന്യൂസ്‌ലോണ്ട്രി എന്നീ ഓൺലൈൻ മാധ്യമങ്ങളുടെ ഓഫീസുകളിലാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുന്നത്.

കർഷക സമരം, പെഗാസസ് വിഷയം, ഇന്ധന വിലക്കയറ്റം ഉൾപ്പടെയുള്ള വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ ഈ മാധ്യമങ്ങൾ രൂക്ഷ വിമർശനം നടത്തിയിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെയാണ് ആദായ നികുതി വകുപ്പ് സംഘം രണ്ട് സ്ഥാപനങ്ങളുടെയും ഓഫീസുകളിലെത്തിയത്.

കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ ന്യൂസ്ക്ലിക്കിന്റെ ഓഫീസിൽ എൻഫോഴ്സ്മെന്റ് വിഭാഗം റെയ്‌ഡ് നടത്തിയിരുന്നു. നേരത്തെ
കേന്ദ്ര സർക്കാരിനെതിരെ പെഗാസസ് വിഷയത്തിൽ വിമർശിച്ച ദൈനിക് ഭാസ്കർ എന്ന മാധ്യമസ്ഥാപനത്തിന്റെ ഓഫീസുകളിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News