ശരീരത്തില്‍ മുറിവേറ്റ പാടുകളോടെ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി; കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് കുടുംബം

ശരീരത്തില്‍ മുറിവേറ്റ പാടുകളോടെ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് 500 മീറ്റര്‍ അകലെയുള്ള വയലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ബുധനാഴ്ച കളിക്കാനായി പുറത്തുപോയ പെണ്‍കുട്ടിയെ അയല്‍വാസിയാണ് മരിച്ച നിലയില്‍ കണ്ടത്. ഉത്തര്‍പ്രദേശിലെ അക്രബാദിലാണ് പതിനെട്ട് വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പൊലീസിന്റെ കനത്ത സുരക്ഷയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം ഇന്ന് സംസ്‌കരിച്ചു. ശരീരത്തില്‍ മുറിവേറ്റ പാടുകളുള്ളതിനാല്‍ കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് കുടുംബം പറയുന്നു.

എന്നാല്‍ കഴുത്ത് ഞെരിച്ചാണ് മരണം സംഭവിച്ചതെന്നും ലൈംഗികാതിക്രമത്തിന് ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നും റൂറല്‍ എഎസ്പി ശുഭം പട്ടേല്‍ പറഞ്ഞു.

കൂടുതല്‍ ഫോറന്‍സിക് പരിശോധനകള്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം പെണ്‍കുട്ടി പീഡനത്തിന് ഇരയായി എന്ന് നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കുടുംബം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News