മരണ നിരക്ക് വലിയ തോതില്‍ ഉയര്‍ത്താതെ രണ്ടാം തരംഗത്തെയും മികച്ച രീതിയില്‍ സംസ്ഥാനം പ്രതിരോധിച്ചു: മുഖ്യമന്ത്രി

മരണ നിരക്ക് വലിയ തോതില്‍ ഉയര്‍ത്താതെ രണ്ടാം തരംഗത്തെയും മികച്ച രീതിയില്‍ സംസ്ഥാനം പ്രതിരോധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രോഗികളുടെ എണ്ണം രണ്ടാം തരംഗത്തില്‍ കൂടിയെങ്കിലും നിയന്ത്രണങ്ങളെ മറികടന്ന് പോയില്ല. രോഗികള്‍ക്ക് എല്ലാവര്‍ക്കും സംരക്ഷണവും ചികിത്സയും ഉറപ്പാക്കി രോഗവ്യാപനത്തെ നിയന്ത്രിക്കാനായി

ഐസിഎംആറിന്റെ സീറോ പ്രിവൈലന്‍സ് പഠനത്തിലെ കണ്ടെത്തല്‍ പ്രകാരം ഒന്നാം വ്യാപന കാലത്ത് കേരളത്തിലെ രോഗബാധിതരുടെ എണ്ണം കുറവായിരുന്നു. ഡെല്‍റ്റ വകഭേദം ആഞ്ഞടിച്ചപ്പോള്‍ കേരളത്തില്‍ ഏറ്റവും പെട്ടെന്ന് രോഗം വ്യാപിച്ച് വലിയ നാശം വിതയ്ക്കാന്‍ കൂടുതല്‍ സാധ്യതയുള്ള സ്ഥലം നമ്മുടെ നാടായി.

മരിച്ചവരുടെ എണ്ണത്തില്‍ സ്വാഭാവിക വര്‍ധനവുണ്ടായി. മരണനിരക്ക് ഉയരാതെ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞു. മരിച്ചവരില്‍ 95 ശതമാനവും വാക്‌സീന്‍ കിട്ടാത്തവരാണ്. സെപ്തംബര്‍ 30നകം 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാനാണ് ശ്രമം. 2.23 കോടി പേര്‍ ഒരു ഡോസ് വാക്‌സീന്‍ കിട്ടിയവരാണ്.

86 ലക്ഷത്തിലേറെ പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും കിട്ടി. ഡെല്‍റ്റ വൈറസിന് വാക്‌സിന്റെ പ്രതിരോധം ഭേദിക്കാന്‍ ചെറിയ തോതില്‍ കഴിയും. എന്നാല്‍ വാക്‌സിനെടുത്തവരില്‍ രോഗം ഗുരുതരമാകില്ല. ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരില്ല. മരണസാധ്യത ഏറെക്കുറെ കുറവാണെന്നും മുഖ്യന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News