ഡബ്ല്യുഐപിആര്‍ എട്ടിന് മുകളിലുള്ള നഗര-ഗ്രാമ മേഖലകളില്‍ കര്‍ശന നിയന്ത്രണം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

ഡബ്ല്യുഐപിആര്‍ എട്ടിന് മുകളിലുള്ള നഗര-ഗ്രാമ മേഖലകളില്‍ കര്‍ശന നിയന്ത്രണം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നിലവിലിത് ഏഴാണ്. ക്വാറന്റീന്‍ ലംഘിക്കുന്നവരെ നിര്‍ബന്ധിത ക്വാറന്റീനില്‍ അയക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ മുന്നിട്ടിറങ്ങണം. രോഗികളുള്ള വീടുകളില്‍ നിന്നുള്ളവര്‍ ക്വാറന്റീന്‍ ലംഘിക്കുന്നത് കര്‍ശനമായി തടയും.

മറ്റ് സംസ്ഥാനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് ഡോസ് വാക്‌സിന്‍ നിര്‍ബന്ധമാക്കി. അത് കേരളത്തില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങളില്‍ പോയി പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രയാസമാണ്. അവരുടെ രണ്ട് ഡോസ് വാക്‌സീന്‍ അടിയന്തിരമായി പൂര്‍ത്തിയാക്കും. പോസിറ്റീവായി ക്വാറന്റീനില്‍ കഴിയുന്നവര്‍ വീടുകളില്‍ തുടരുന്നത് ഉറപ്പാക്കാന്‍ പൊലീസ് ശക്തമായ നടപടി സ്വീകരിക്കുന്നുണ്ട്.

തദ്ദേശ സ്ഥാപനങ്ങള്‍ ഫലപ്രദമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. കേരളാ പൊലീസില്‍ മോട്ടോര്‍ സൈക്കിള്‍ പട്രോള്‍ സംഘത്തിന്റെ സഹായത്തോടെ പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം നേരത്തെ വളണ്ടിയര്‍മാരുടെ സേവനം പൊലീസ് ഉപയോഗിച്ചത് ആവശ്യമുള്ളിടത്ത് തുടരാം.

സ്‌കൂളുകള്‍ തുറക്കുന്നത് അടുത്ത മാസത്തേക്കാണ് ആലോചിക്കുന്നത്. തയ്യാറെടുപ്പാണ് ഇപ്പോള്‍ നടത്തുന്നത്. കോളേജുകളിലെ കുട്ടികള്‍ക്കാണ് വാക്‌സിനേഷന്‍ പറയുന്നത്. എല്‍പി മുതല്‍ ഹയര്‍ സെക്കന്ററി കുട്ടികള്‍ക്ക് വാക്‌സീന്‍ പറയുന്നില്ല. ഇവരുടെ വീടുകളിലുള്ളവരും അധ്യാപകരും സ്‌കൂള്‍ ജീവനക്കാരും വാക്‌സിനെടുക്കണം.

ഡബ്ല്യുഐപിആറിന്റെ കാര്യത്തില്‍ ഒരു മാറ്റം വന്നിട്ടുണ്ട്. രോഗവ്യാപനത്തോത് നോക്കി മാറ്റം വരുത്തും. ക്വാറന്റീന്‍ നിര്‍ബന്ധമായും പാലിക്കണം. വാക്‌സിനേഷന്‍ പൂര്‍ണമായാല്‍ കാര്യങ്ങളില്‍ മാറ്റം വരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News