അതിഥി തൊഴിലാളികള്‍ക്ക് ഈ ഘട്ടത്തില്‍ തന്നെ വാക്‌സിന്‍ നല്‍കാനാവശ്യമായ നടപടികള്‍ സ്വീകരിക്കും: മുഖ്യമന്ത്രി

സംസ്ഥാനത്തെ അതിഥി തൊഴിലാളികള്‍ക്ക് ഈ ഘട്ടത്തില്‍ തന്നെ വാക്‌സിന്‍ നല്‍കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സ്വകാര്യ ആശുപത്രികള്‍ വഴി വാക്‌സീന്‍ നല്‍കാന്‍ 20 ലക്ഷം ഡോസ് വാക്‌സീന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വാങ്ങി വിതരണം ചെയ്യാന്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനെ ചുമതലപ്പെടുത്തിയിരുന്നു.

ഇതില്‍ 10 ലക്ഷം ഡോസ് വാങ്ങി സംഭരിച്ചു. ആ വിതരണം നടക്കുന്നുണ്ട്. ഈ പദ്ധതിയുടെ ഭാഗമായി അതിഥി തൊഴിലാളികള്‍ക്കുള്ള വാക്‌സീന്‍ നല്‍കാനാണ് കളക്ടര്‍മാര്‍ ശ്രദ്ധിക്കുക. രോഗനിയന്ത്രണത്തിന് കേസ് കണ്ടെത്തല്‍ പ്രധാനം. സംസ്ഥാനം ഉചിതമായ അളവില്‍ പരിശോധന നടത്തുന്നുണ്ട്.

ആന്റിജന്‍ ടെസ്റ്റ് അടിയന്തിര ആവശ്യങ്ങളില്‍ മാത്രമാണ് നടത്തേണ്ടത്. ആര്‍ടിപിസിആര്‍ ടെസ്റ്റ് എല്ലാവരും നടത്തണം. ഗൃഹ ചികിത്സയില്‍ കഴിഞ്ഞ എല്ലാ യുവാക്കളും പ്രമേഹ പരിശോധന നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് വാക്‌സിനേഷന്‍ 80 ശതമാനത്തോട് അടുക്കുകയാണ്. 78 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 30 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. ഏഴ് ലക്ഷം വാക്‌സീന്‍ കയ്യിലുള്ളത് നാളെയോടെ കൊടുത്തുതീര്‍ക്കും.

45 വയസിന് മേലെ പ്രായമുള്ള 93 ശതമാനം പേര്‍ക്ക് ഒരു ഡോസും 50 ശതമാനം പേര്‍ക്ക് രണ്ട് ഡോസും നല്‍കി. ആര്‍ടിപിസിആര്‍ വര്‍ധിപ്പിക്കാനാണ് നേരത്തെ തീരുമാനിച്ചത്. സംസ്ഥാനത്ത് ആദ്യ ഡോസ് വാക്‌സീന്‍ 80 ശതമാനം പൂര്‍ത്തിയാവുകയാണ്. ആര്‍ടിപിസിആര്‍ വ്യാപകമായി നടത്തും. ചികിത്സ വേണ്ട ഘട്ടത്തില്‍ ആന്റിജന്‍ നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here