കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ; പിടികൂടിയത് അതിസാഹസികമായി 

കുപ്രസിദ്ധ മോഷ്ടാവ് മംഗലംഡാം വിശ്വനാഥൻ പിടിയിൽ. പാലക്കാട് ടൗൺ സൗത്ത് പോലീസും ഡാൻസാഫ് സ്ക്വാഡും ചേർന്നാണ് ഇയാളെ പിടികൂടിയത്. അഞ്ച് അമ്പലങ്ങളും അഞ്ച് വീടുകളും കുത്തിത്തുറന്ന് പണവും, സ്വർണ്ണവും മോഷ്ടിച്ചതായി പ്രതി സമ്മതിച്ചു.

കഴിഞ്ഞ മാർച്ച് മാസത്തിൽ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ഇറങ്ങിയ വിശ്വനാഥൻ സ്വകാര്യ ലോഡ്ജുകളിൽ താമസിച്ച് മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലകളിൽ മോഷണം നടത്തി വരികയായിരുന്നു.

മോഷണ മുതലുകൾ പൊലിസ് കണ്ടെടുത്തു. പാലക്കാട് ജില്ലയിൽ മാത്രം ഇയാൾക്കെതിരെ അൻപതോളം മോഷണക്കേസ്സുകൾ ഉണ്ടായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News