സി പി ഐ എം ബ്രാഞ്ച് സമ്മേളങ്ങൾക്ക് കണ്ണൂർ ജില്ലയിൽ തുടക്കം 

ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായുള്ള സി പി ഐ എം ബ്രാഞ്ച് സമ്മേളങ്ങൾക്ക് കണ്ണൂർ ജില്ലയിൽ തുടക്കമായി.195 ബ്രാഞ്ച് സമ്മേളനങ്ങളാണ് ഇന്ന് നടന്നത്. ഈ മാസം 30 നകം ജില്ലയിലെ 3838 ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയാക്കും.

ലോക്കൽ സമ്മേളനങ്ങൾ ഒക്ടോബറിലും 18 ഏരിയാ സമ്മേളനങ്ങൾ നവംബറിലും നടക്കും.

ഡിസംബർ 10 മുതൽ 12 വരെ എരിപുരത്താണ് കണ്ണൂർ ജില്ലാ സമ്മേളനം. കണ്ണൂർ കക്കാട് ബ്രാഞ്ച് സമ്മേളനം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്‌ഘാടനം ചെയ്തു.

ജനുവരിയിൽ ജില്ലാ സമ്മേളനങ്ങൾ പൂർത്തിയാക്കി ഫെബ്രുവരി ആദ്യവാരം എറണാകുളത്ത് സംസ്ഥാന സമ്മേളനം നടത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News