സ്വാതന്ത്ര്യ സമരത്തിനോട് മുഖംതിരിച്ച ആശയങ്ങളെയും അതിന് നേതൃത്വം കൊടുത്തവരെയും മഹത്വവല്‍ക്കരിക്കരുത്: മുഖ്യമന്ത്രി

സ്വാതന്ത്ര്യ സമരത്തിനോട് മുഖംതിരിച്ച ആശയങ്ങളെയും അതിന് നേതൃത്വം കൊടുത്തവരെയും മഹത്വവല്‍ക്കരിക്കാന്‍ ആരും തയ്യാറാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തരത്തിലുള്ള സമീപനം കേരളത്തിനില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കണ്ണൂര്‍ യൂണിവേഴ്സിറ്റി സിലബസ് വിവാദത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഏത് പ്രതിലോമ ആശയവും വിമര്‍ശനപരമായി പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യേണ്ടിവരും. അതില്‍ തെറ്റില്ല.

ഈ കാര്യത്തില്‍ യൂണിവേഴ്സിറ്റി ഉചിതമായ നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. വിഷയം പഠിക്കാന്‍ രണ്ടംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു കഴിഞ്ഞു. അവരുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് വിസി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഏതായാലും ഇത്തരം കാര്യങ്ങളിലെ കേരളത്തിന്റെ നിലപാട് എന്താണ് എന്നത് സംബന്ധിച്ച് ആര്‍ക്കും പ്രത്യേക സംശയമോ ആശങ്കയോ ഉണ്ടാകില്ലെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here