നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. പാലാ ബിഷപ്പ് ബഹുമാന്യനായ പണ്ഡിതനാണെന്നും സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നാര്‍ക്കോട്ടിക് ജിഹാദ് എന്നത് ആദ്യമായാണ് കേള്‍ക്കുന്നത്. മയക്കുമരുന്നിന് മതത്തിന്റെ നിറം നല്‍കരുതെന്നും മയക്കുമരുന്ന് പ്രശ്നം ഒരു സമുദായ പ്രശ്നമല്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പാലാ ബിഷപ്പിന് മറുപടിയായി പറഞ്ഞു.
ഈ വിഷയം സമൂഹത്തെയാകെ ബാധിക്കുന്ന ഒന്നാണ്. ഇങ്ങനെ പറയാനുള്ള സാഹചര്യം എന്തെന്ന് അറിയില്ല. സ്ഥാനത്തിരിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here