തൃക്കാക്കര നഗരസഭാ അധ്യക്ഷയ്ക്കെതിരായ അവിശ്വാസ പ്രമേയം 23 ന് പരിഗണിക്കും

തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ എതിരായ പ്രതിപക്ഷത്തിൻ്റെ അവിശ്വാസ പ്രമേയം ഈ മാസം 23 ന് പരിഗണിക്കും. കൊച്ചി നഗരകാര്യ റീജണൽ ജോയിൻ്റ് ഡയറക്ടറാണ് ഇക്കാര്യം അറിയിച്ചത്. ചെയർപേഴ്സണെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്.

43 അംഗ  നഗരസഭയിൽ 18 അംഗങ്ങളാണ്  പ്രതിപക്ഷത്തിനുള്ളത്. ഭരണപക്ഷത്തിന് ഇരുപത്തി അഞ്ചും . ഭരണപക്ഷത്തെ 4 അംഗങ്ങൾ ചെയർപേഴ്സണോട് എതിർപ്പ് ഉള്ളവരാണ്. ഇവരുടെ പിൻതുണ ഉറപ്പാക്കാനായാൽ  അവിശ്വാസ പ്രമേയം വിജയിക്കും എന്നതാണ് സാഹചര്യം .

യു.ഡി എഫി നെ പിന്തുണക്കുന്നവരിൽ 4 പേർ സ്വതന്ത്രരായി മത്സരിച്ച് വിജയിച്ചവരാണ്. ഇവർക്ക് വിപ്പ് ബാധകമാവില്ല എന്നതും എൽ ഡി എഫിന് അനുകൂല ഘടകമാണ്.  ചെയർപേഴ്സനെതിരെ ഉയർന്ന ആരോപണവും കോൺഗ്രസിലെ ഗ്രൂപ്പ് തർക്കവും യുഡിഎഫ് കൗൺസിലർമാർക്കിടയിൽ വിള്ളലുണ്ടാക്കിയിട്ടുണ്ട്.

പണക്കിഴി വിവാദത്തിനു പിന്നാലെ എ വിഭാഗം നേതാക്കളായ വി ഡി സുരേഷ്, രാധാമണിപ്പിള്ള എന്നീ കൗൺസിലർമാർ ചെയർപേഴ്സനെതിരെ അതൃപ്തി പരസ്യമാക്കിയിരുന്നു’. ഈ സാഹചര്യത്തിൽ അവിശ്വാസ പ്രമേയം പാസാക്കാൻ സാധിക്കുമെന്നാണ് ഇടത് മുന്നണിയുടെ പ്രതീക്ഷ.

നഗരസഭാ സെക്രട്ടറിയുടെ അഭാവത്തിൽ നഗരകാര്യ റീജണൽ ജോയിൻ ഡയറക്ടർക്കാണ് പ്രതിപക്ഷം നോട്ടീസ് നൽകിയത്. ഈ മാസം 23 ന് കൗൺസിൽ യോഗം ചേരാനാണ് തീരുമാനം. ഇതോടെ വരും ദിവസം വരും കൂടുതൽ ചരടുവലികൾക്കും, കരുനീക്കങ്ങൾക്കും തൃക്കാക്കര നഗരസഭാ വേദിയാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News