വ്യാപാര പങ്കാളിത്തം വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍

മലപ്പുറം കുറ്റിപ്പുറത്ത് വ്യാപാര പങ്കാളിത്തം വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. നിരവധി സാമ്പത്തിക തട്ടിപ്പു കേസുകളില്‍ പ്രതിയായ ചെല്ലൂര്‍ കാളിയാടന്‍ ലത്തീഫാണ് അറസ്റ്റിലായത്. മലേഷ്യയിലെ ബിസിനസില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്താണ് ലക്ഷങ്ങള്‍ തട്ടിയെടുത്തത്.

നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ ലത്തീഫ്. തൃശൂരില്‍ ഒളിച്ചു കഴിയുന്നതിനിടെയാണ് കുറ്റിപ്പുറം സിഐ ശശീന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി പിടി കൂടിയത്. കുറ്റിപ്പുറത്തെ വ്യാപാരിയാണ് പണം തട്ടിയെടുത്തതായി പരാതി നല്‍കിയത്.

കുറ്റിപ്പുറം, മലപ്പുറം, പെരിന്തല്‍മണ്ണ, ത്യശൂര്‍ സ്വദേശികള്‍ തട്ടിപ്പിനിരയായിട്ടുണ്ട്. 30ലേറെക്കാറുകളും പലരില്‍നിന്നായി കൈക്കലാക്കി. ഈ കാറുകള്‍ പൊന്നാനി, എറണകുളം, തൃശൂര്‍ ജില്ലകളിലുമായി പണയം വെച്ച് ലക്ഷങ്ങള്‍ കെപ്പറ്റി. അറസ്റ്റിലായതോടെ കൂടുതല്‍ പരാതികള്‍ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News