കര്‍ണാലില്‍ പ്രതിഷേധം ശക്തമാക്കി കര്‍ഷകര്‍

ഹരിയാനയിലെ കര്‍ണാലില്‍ കര്‍ഷകരുടെ പ്രതിഷേധം ശക്തമാക്കി കര്‍ഷകര്‍. കര്‍ണാലില്‍ അഞ്ചാം ദിവസവും മിനി സെക്രട്ടറിയേറ്റ് ഉപരോധിച്ച് കര്‍ഷകര്‍. കര്‍ഷകര്‍ക്ക് നേരെ അക്രമം അഴിച്ചുവിടാന്‍ നിര്‍ദേശം നല്‍കിയ എസ് ഡി എം ആയുഷ് സിന്‍ഹക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് ഉപരോധം തുടരുന്നത്. വരും ദിവസങ്ങളില്‍ കര്‍ഷക സമരം കൂടുതല്‍ ശക്തമാകുമെന്ന് വി ശിവദാസന്‍ എംപി പറഞ്ഞു

കര്‍ഷക സംഘടനകളുടെ കര്‍ണാലിലെ മിനി സെക്രട്ടറിയേറ്റ് ഉപരോധം അഞ്ചാം ദിവസത്തിലേക്ക് കടന്നു.ആഗസ്റ്റ് 28 ന് കര്‍ഷകര്‍ക്ക് നേരെ അക്രമം അഴിച്ചുവിടാന്‍ പോലീസിനോട് ആവശ്യപ്പെട്ട മുന്‍ എസ്ഡിഎം ആയുഷ് സിന്‍ഹക്കെതിരെ നടപടി എടുക്കണമെന്നും പൊലിസ് ലാത്തി ചാര്‍ജില്‍ പരിക്കേറ്റ കര്‍ഷകര്‍ക്കും മരിച്ച കര്‍ഷകന്റെ കുടുംബത്തിനും നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് കര്‍ണാലിലെ മിനി സെക്രട്ടറിയേറ്റ് ഉപരോധം തുടരുന്നത്.

ഉടന്‍ നടപടിയുണ്ടായില്ലെങ്കില്‍ ഹരിയാനയിലെ മുഴുവന്‍ കളക്ട്രേറ്റുകളും ഉപരോധിക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. ദില്ലിയില്‍ അതിര്‍ത്തികള്‍ ഉപരോധിച്ചു കൊണ്ട് നടക്കുന്ന കര്‍ഷക സമരത്തിന് പിന്നാലെ ഹരിയനയിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കര്‍ഷക സമരം കരുത്താര്‍ജിക്കുകയാണെന്നും.

സര്‍ക്കാരിന് കര്‍ഷകരുടെ ആവശ്യങ്ങള്‍ നിറവേറ്റുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും രാജ്യസഭ എംപി വി ശിവദാസന്‍ വ്യക്തമാക്കി. കര്‍ണാലിലെ സമര വേദിയില്‍ കഴിഞ്ഞ ദിവസം വി ശിവദാസന്‍ എംപി സന്ദര്‍ശിക്കുകയും, കര്‍ഷകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തിരുന്നു.

അതേ സമയം കര്‍ണാല്‍ വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും. എന്നാല്‍ കര്‍ഷകര്‍ ആവശ്യം ഉന്നയിക്കുന്നതുകൊണ്ട് മാത്രം ഒരാളെ പ്രതി ആക്കാന്‍ സാധിക്കില്ലെന്നും. കര്‍ഷകര്‍ക്ക് രാജ്യത്ത് പ്രത്യേക നിയമ വ്യവസ്ഥ ഇല്ലെന്നുമാണ് ഹരിയന സര്‍ക്കാരിന്റെ നിലപാട്.
എന്നാല്‍ കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടുകളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും സമരം കൂടുതല്‍ ശക്തമാക്കുമെന്നും കര്‍ഷക നേതാവ് രാകേഷ് തിക്കയത് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News