പൊതുമേഖലാ സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ നയമെന്ന് മന്ത്രി പി. രാജീവ്

പൊതുമേഖലാ സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ നയമെന്ന് വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞു. കുണ്ടറ സെറാമിക്‌സ് ലിമിറ്റഡിലെ വര്‍ദ്ധിത ഉത്പാദന ശേഷിക്കായുള്ള പുതിയ പ്ലാന്റുകളുടെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുമേഖലാ സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തുന്നത് ഒരു മാസ്റ്റര്‍പ്ലാനിന്റെ അടിസ്ഥാനത്തിലായിരിക്കും. കരട് മാസ്റ്റര്‍ പ്ലാന്‍ അതത് മേഖലയിലെ വിദഗ്ധര്‍ പരിശോധിച്ചു മെച്ചപ്പെടുത്തും. റിയാബാണ് ഈ മേല്‍നോട്ടം വഹിക്കുന്നത്.

എംഡിമാരെ സെലക്ഷന്‍ ബോര്‍ഡ് തീരുമാനിക്കും. ഇരുപതോളം പോസ്റ്റുകളുടെ യോഗ്യത നിശ്ചയിച്ചു. മെറിറ്റ് അടിസ്ഥാനത്തില്‍ സുതാര്യമായ തെരഞ്ഞെടുപ്പ് പ്രക്രിയ ആയിരിക്കും നടത്തുക. പി.എസ്.സി വഴി അല്ലാത്ത നിയമനങ്ങളെല്ലാം റിക്രൂട്ട്‌മെന്റ് ബോര്‍ഡായിരിക്കും നടത്തുന്നത്. സ്ഥാപനങ്ങള്‍ പരമാവധി ആധുനിക വല്‍ക്കരിച്ചു മെച്ചപ്പെട്ട വേതനം നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഇതിനായി ഉത്പാദനക്ഷമത വര്‍ധിപ്പിക്കണമെന്നും കൂട്ടിച്ചേര്‍ത്തു.

വര്‍ദ്ധിപ്പിച്ച കയോലിന്‍ ഉല്‍പ്പാദനശേഷി കൈവരിക്കാനുള്ള പ്ലാന്റ്, സാന്‍ഡ് വാഷിംഗ് പ്ലാന്റ്, ആധുനിക മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ തുടങ്ങിയ പദ്ധതികളാണ് കുണ്ടറ സിറാമിസ് ലിമിറ്റഡില്‍ നടപ്പിലാക്കുന്നത്. ഏഴ് കോടി രൂപയാണ് പദ്ധതിക്കായി വിനിയോഗിക്കുന്നത്. നിലവില്‍ പ്രതിമാസം 1120 ടണ്‍ ഉത്പാദനമാണു നടക്കുന്നത്.

ഇത് 1800ടണ്‍ ആക്കുകയാണ് ലക്ഷ്യം. 16, 000 മുതല്‍ 18,000 രൂപ വരെയുള്ള ഫൈന്‍ ഗ്രേഡ് കയോലിന്റെ ഹൈഡ്രേറ്റഡ് അലൂമിനിയം സിലിക്കേറ്റ് നിര്‍മ്മാണവും കമ്പനി ലക്ഷ്യമിടുന്നുണ്ട്. സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതികളുടെ ഭാഗമായിട്ടാണ് പ്ലാന്റ്കളുടെ ശിലാസ്ഥാപനം നടത്തിയത്.

പി. സി. വിഷ്ണുനാഥ് എം.എല്‍.എ അധ്യക്ഷനായി. എന്‍. കെ. പ്രേമചന്ദ്രന്‍ എം. പി, മുന്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ,കേരള സിറാമിക്‌സ് ലിമിറ്റഡ് ചെയര്‍മാന്‍ വായോളി മുഹമ്മദ് മാസ്റ്റര്‍, കേരളസിറാമിക്സ് ലിമിറ്റഡ് എം. ഡി പി. സതീഷ് കുമാര്‍, ജില്ലാ പഞ്ചായത്തംഗം സി. ബാള്‍ഡുവിന്‍, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.കെ. ഇളങ്കോവന്‍, പ്രിന്‍സി പ്പല്‍ സെക്രട്ടറി വ്യവസായ വകുപ്പ് എ. പി. എം. മുഹമ്മദ് ഹനീഷ്, ചെയര്‍മാന്‍,റിയാബ് ഡോ. ആര്‍ അശോക്, സെറാമിക് എം.ഡി പി. സതീഷ് കുമാര്‍ , ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹന്‍, പേരയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനീഷ് പടപ്പക്കര, ബ്ലോക്ക് പഞ്ചായത്തംഗം ശ്യാം, പേരയം ഗ്രാമപഞ്ചായത്തംഗം സില്‍വി സെബാസ്റ്റ്യന്‍, കേരള സിറാമിക്സ് ലിമിറ്റഡ് ഡയറക്ടര്‍ മാരായ മാധവന്‍ മാസ്റ്റര്‍, കെ. പി. ജോര്‍ജ് മുണ്ടയ്ക്കല്‍, കെ. മോഹന്‍ദാസ്,കേരള സിറാമിക്സ് എംപ്ലോയീസ് ഫെഡ റേഷന്‍ സെക്രട്ടറി എസ്. എല്‍. സജികുമാര്‍,കേരളസിറാമിസ് എംപ്ലോയീസ് യൂണിയന്‍ പ്രസിഡന്റ് ജെ. ഉദയഭാനു, പ്രസിഡന്റ് കേരള സിറാമിക്സ് എംപ്ലോയീസ് കോണ്‍ഗ്രസ് എ. ഷാനവാസ് ഖാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News