കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായും ഒഴിവാക്കി ഡെൻമാർക്ക്

കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായും ഒഴിവാക്കിയ യൂറോപ്യൻ യൂണിയനിലെ ആദ്യ രാജ്യമായി ഡെൻമാർക്ക്. രാജ്യത്തെ 74.3 ശതമാനം ജനങ്ങളും വാക്സിൻ സ്വകരിച്ചതിന് പിന്നാലെയാണ് എല്ലാ നിയന്ത്രണങ്ങളും രാജ്യം ഒഴിവാക്കിയത്. 5.8 മില്യനാണ് ഡെൻമാർക്കിലെ ജനസംഖ്യ. ഓരോ ദിവസവും ശരാശരി 540 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് രേഖപ്പെടുത്തുന്നത്.

കൊവിഡ് മഹാമാരി നിയന്ത്രണവിധേയമായതിനാലും വാക്സിനേഷൻ നിരക്ക് ഉയർന്നതിനാലുമാണ് രാജ്യത്തെ നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതെന്ന് ഡെൻമാർക്ക് ആരോ​ഗ്യമന്ത്രി മാഗ്നസ് ഹ്യൂനിക്കെ പറഞ്ഞു. കൊവിഡിൽ നിന്നും രാജ്യം പൂർണമായും സ്വതന്ത്രമായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കൊവിഡ് നിയന്ത്രണങ്ങൾ‌ പൂർണമായും ഒഴിവാക്കിയത് രാജ്യത്തെ വിനോദ സഞ്ചാര മേഖലക്ക് ഉൾപ്പെടെ ​കുതിപ്പേകുമെന്നാണ് സർക്കാർ പ്രതീക്ഷ. എന്നാൽ കൊവിഡ് കേസുകൾ ഉയരുന്നപക്ഷം നിയന്ത്രണങ്ങൾ വീണ്ടും നടപ്പിലാക്കാൻ മടിക്കില്ലെന്നും സർക്കാർ അറിയിച്ചു.

ലോകത്തെ ഏറ്റവും സന്തുഷ്ടരും സംതൃപ്തരുമായ ജനങ്ങളാണ് ഡെന്മാർക്കിലുള്ളതെന്ന് രാജ്യാന്തര പഠനങ്ങൾ സൂചിപ്പിക്കുന്നത്. മികച്ച വിദ്യാഭ്യാസത്തിനും വരുമാനത്തിനും ജീവിതനിലവാരത്തിനുമെല്ലാം ഡെൻമാർക്കിനെ വെല്ലാൻ മറ്റൊരു യൂറോപ്യൻ രാജ്യമില്ലെന്നാണ് നിഗമനം. വടക്കേ യൂറോപ്പിലെ സ്കാൻഡിനേവിയൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ രാജ്യം കടൽത്തീരവും പാടങ്ങളും തടാകങ്ങളും നിറഞ്ഞ പ്രകൃതി സൗന്ദര്യം കൊണ്ട് സഞ്ചാരികളെ അത്ഭുതപ്പെടുന്നുന്ന ഭൂമി എന്നും വിശേഷിപ്പിക്കാറുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News