കേരളത്തിലെ ഏക സൈനിക സ്കൂളിൽ ഇനിമുതൽ പെൺകുട്ടികളും പഠിക്കും

കേരളത്തിലെ ഏക സൈനിക സ്‌കൂളായ തിരുവനന്തപുരം കഴക്കൂട്ടത്തെ സ്‌കൂളിൽ ഇനി പെൺകുട്ടികളും പഠിക്കും. കേരളത്തിൽ നിന്നുള്ള ഏഴ് പേരടക്കം 10 പെൺകുട്ടികൾക്കാണ് സ്കൂളിൽ പ്രവേശനം ലഭിച്ചത്. ചരിത്രത്തിലാദ്യമായാണ് സ്കൂളിൽ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയത്.

രാജ്യത്തെ 33 സൈനിക സ്‌കൂളുകളിലും ഈ അക്കാദമിക് വര്‍ഷം മുതല്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം ഉറപ്പാക്കിയതിന്‍റെ അടിസ്ഥാനത്തിലാണ് കേരളത്തിലെ ഏക സൈനിക സ്‌കൂളായ കഴക്കൂട്ടം സൈനിക സ്‌കൂളും ഇത് യാഥാർത്ഥ്യമാക്കിയത്. പ്രവേശന പരീക്ഷ വിജയിച്ച 10 പെണ്‍കുട്ടികളുടെ ആദ്യ ബാച്ചാണ് ഇവിടെ ആരംഭിച്ചത്. 1962 ല്‍ സ്ഥാപിതമായതിനു ശേഷം ചരിത്രത്തിലാദ്യമായാണ് സൈനിക സ്കൂളിൽ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയത്.

ആദ്യ ബാച്ചിൽ കേരളത്തില്‍ നിന്നുള്ള ഏഴ് പെണ്‍കുട്ടികളും ബിഹാറില്‍ നിന്നുള്ള രണ്ടും ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരു പെണ്‍കുട്ടിയും ഉൾപ്പെടുന്നു. പ്രവേശനം ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് ഇപ്പോൾ കുട്ടികൾ.

2018-19 അക്കാദമിക് വര്‍ഷത്തില്‍ മിസോറം സൈനിക് സ്‌കൂള്‍ സൊസൈറ്റി നടത്തിയ വിജയകരമായ ഒരു പരീക്ഷണമായിരുന്നു സൈനിക് സ്‌കൂളുകളിലെ പെണ്‍കുട്ടികളുടെ പ്രവേശനം. പിന്നീട് രാജ്യത്തെ മറ്റ് സൈനിക് സ്‌കൂളുകളും പെണ്‍കുട്ടികളുടെ പ്രവേശനത്തിന് തുടക്കം കുറിച്ചു. നിലവിൽ രാജ്യത്തെ സൈനിക സ്‌കൂളുകളില്‍ 10 ശതമാനം സീറ്റുകള്‍ പെണ്‍കുട്ടികള്‍ക്കായി മാറ്റി വെച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News