ചൂളം വിളികേൾക്കാൻ റെഡിയായി ഇടുക്കി ; മധുര – ബോഡിനായ്ക്കന്നൂര്‍ പാത അവസാനഘട്ടത്തിലേക്ക്

മധുര – ബോഡിനായ്ക്കന്നൂര്‍ പാതയുടെ ജോലികള്‍ അവസാനഘട്ടത്തിലേക്ക്. റെയില്‍പാതയില്ലാത്ത ഇടുക്കി ജില്ലയുടെ വികസനത്തിനു പ്രതീക്ഷയേകുന്ന പാതയാണിത്.

മധുരയില്‍നിന്ന് തേനി വരെയുള്ള ജോലികള്‍ 80 ശതമാനവും പൂര്‍ത്തിയാക്കി. റെയില്‍വേ എന്‍ജിന്‍ രണ്ടുതവണ തേനി വരെ പരീക്ഷണ ഓട്ടവും നടത്തി. തേനിയില്‍നിന്ന് ബോഡിനായ്ക്കന്നൂരിലേക്കുള്ള ജോലികള്‍ പുരോഗമിക്കുകയാണ്.

മധുര– ബോഡിനായ്ക്കന്നൂര്‍ റെയില്‍പാത യാഥാർഥ്യമാകുന്നതോടെ ജില്ലയിലെ ടൂറിസം മേഖലയ്ക്കും ഏറെ പ്രതീക്ഷനല്‍കുന്നത്. തേക്കടി, മൂന്നാര്‍, രാമക്കല്‍മേട് തുടങ്ങി ജില്ലയിലെ എല്ലാ ടൂറിസം മേഖലകളിലേക്കും സഞ്ചാരികള്‍ക്കു സൗകര്യപ്രദമായി എത്താന്‍ ഈ പാത സഹായകമാകും.

ശാന്തന്‍പാറയില്‍നിന്ന് 30 കിലോമീറ്റര്‍ ദൂരമേയുള്ളു ബോഡിനായ്ക്കന്നൂരെത്താന്‍. തേനിക്ക് 45 കിലോമീറ്റര്‍ ദൂരവും. കമ്പംമെട്ടില്‍നിന്ന് തേനിക്ക് 53 കിലോമീറ്റര്‍ ദൂരവുമുണ്ട്. ട്രെയിന്‍ എത്തുന്നത് ജില്ലയിലെ വ്യാപാരമേഖലയ്ക്കും സഞ്ചാരമേഖലയ്ക്കും ഏറെ ഗുണകരമാണ്.

അതേസമയം, ബോഡിനായ്ക്കന്നൂര്‍വരെ ട്രെയിന്‍ സര്‍വീസ് തുടങ്ങുന്നതോടെ തമിഴ്നാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് എളുപ്പത്തില്‍ ഇടുക്കിയിലുമെത്താം. ഇവിടുത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദര്‍ശിച്ച്‌ മടങ്ങാന്‍ കഴിയും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News