കേരളം അതിജീവനത്തിലേക്ക്; സ്കൂളുകൾ തുറക്കാൻ ആലോചനയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാൻ ആലോചനയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭയപ്പെടേണ്ടതില്ലാത്ത സാഹചര്യത്തിലേക്ക് കൊവിഡ് മാറുന്നുവെന്ന വിലയിരുത്തലിലാണ് തീരുമാനം. വിദഗ്ധരുമായി ചര്‍ച്ച നടക്കുന്നുണ്ടെന്നും ഈ മാസം തയ്യാറെടുപ്പുകള്‍ നടത്തി അടുത്തമാസം വിദ്യാലയങ്ങൾ തുറക്കാനാകുമെന്ന് കരുതുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ സ്കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി അധ്യാപകരും അനധ്യാപകരും കുട്ടികള്‍ സഞ്ചരിക്കുന്ന വാഹനങ്ങളിലെ ജീവനക്കാരും വാക്സിനെടുക്കണം. കുട്ടികളുടെ വീട്ടിലുള്ളവരും നിര്‍ബന്ധമായും വാക്സിന്‍ എടുത്തിരിക്കണം. കുട്ടികളിലും ചിലര്‍ക്കൊക്കെ രോഗം വന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അവരിലും സിറോ പ്രിവിലന്‍സ് സര്‍വേ നടത്തും.

കോളേജുകള്‍ തുറക്കുന്നതിനാല്‍ എല്ലാ വിദ്യാര്‍ഥികളും വാക്സിന്‍ ഒരു ഡോസെങ്കിലും എടുക്കേണ്ടതാണ്. വാക്സിനേഷന് സൗകര്യമൊരുക്കും. തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരുടെയോ ആശാ പ്രവര്‍ത്തകരുടെയോ സേവനം തേടണം. ഒക്ടോബർ നാല് മുതൽ സംസ്ഥാനത്തെ കോളേജുകൾ ഒന്നിടവിട്ട ദിവസങ്ങളിൽ തുറന്ന് പ്രവർത്തിക്കുമെന്ന് നേരത്തെ തന്നെ ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു.

അതേസമയം, ആരും വാക്സിനെടുക്കാതെ മാറി നില്‍ക്കരുത്. കൊവിഡ് ഭീഷണി അവഗണിക്കാനാകില്ല. എല്ലാ മുന്‍കരുതലും പാലിച്ച്‌ സുരക്ഷാകവചം തകരാതെ നോക്കണം. വ്യവസായ, -വ്യാപാര മേഖലകളുടെ പുനരുജ്ജീവനം അടിയന്തരമായി നടപ്പിലാക്കാനുള്ള ഇടപെടലുകള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News