പ്രഭാത സവാരിക്കിറങ്ങിയ സ്ത്രീകൾക്ക് നേരെ കാർ പാഞ്ഞു കയറി; മൂന്ന് മരണം

പ്രഭാത സവാരിക്കിറങ്ങിയ സ്ത്രീകൾക്ക് നേരെ കാർ പാഞ്ഞു കയറി മൂന്നു മരണം. കിഴക്കമ്പലം പഴങ്ങനാട് ഇന്ന് രാവിലെയാണ് സംഭവം. പഴങ്ങനാട് സ്വദേശികളായ സുബൈദ കുഞ്ഞുമുഹമ്മദ്, നസീമ യൂസഫ് എന്നിവരാണ് മരിച്ചത്.

രോഗിയുമായി പോയ കാർ വഴിയാത്രക്കാർക്കിടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. സംഭവത്തിൽ കാറിലുണ്ടായിരുന്ന രോഗിയും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്നവർക്ക് അപകടത്തിൽ പരിക്കേറ്റു. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News