നടന്‍ രമേശ് വലിയശാല അന്തരിച്ചു

പ്രമുഖ സീരിയല്‍-സിനിമാ നടന്‍ രമേശ് വലിയശാല അന്തരിച്ചു. ഇന്നലെ രാത്രിയോടെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. നാടകരംഗത്തൂടെ കലാരംഗത്ത് എത്തിയ രമേശ് വലിയശാല മലയാള സീരിയില്‍ രംഗത്തെ തിരക്കുള്ള നടന്മാരില്‍ ഒരാളായിരുന്നു. രമേശ് ഇരുപത്തിരണ്ട് വര്‍ഷമായി സീരിയല്‍ സിനിമാരംഗത്ത് സജീവമായിരുന്നു.

22 വര്‍ഷത്തോളമായി സീരിയല്‍ രംഗത്ത് ഉള്ള നടനാണ് രമേശ് വലിയശാല. രണ്ട് ദിവസം മുൻപാണ് ഷൂട്ടിങ് സൈറ്റില്‍ നിന്ന് വീട്ടിലെത്തിയത്. തിരുവനന്തപുരം ആര്‍ട്‍സ് കോളേജില്‍ പഠിക്കവെയാണ് നാടകത്തില്‍ സജീവമായത്. കോളേജ് പഠനത്തിന് ശേഷം മിനിസ്‍ക്രീനിന്റെയും ഭാഗമായി. പൗർണമിതിങ്കൾ എന്ന സീരിയിലിലാണ് ഏറ്റവും ഒടുവില്‍ രമേശ് വലിയശാല അഭിനയിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here