കർഷകർക്ക് മുന്നിൽ മുട്ട് കുത്തി ഹരിയാന സർക്കാർ; ജൂഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു

കർഷകർക്ക് മുന്നിൽ മുട്ട് കുത്തി ഹരിയാന സർക്കാർ.കർണാലിൽ ലാത്തിചാർജിൽ മരിച്ച കർഷകന്റെ 2 കുടുബാഗങ്ങൾക്ക് ജോലി നൽകും.അതേസമയം, കർഷക സമരം ശക്തമായതോടെ കർണാലിൽ കർഷകർക്ക് നേരെ നടന്ന അക്രമ സംഭവങ്ങളിൽ ഹരിയാന സർക്കാർ ജൂഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു.

കർഷക നേതാക്കളുമായി സർക്കാർ നടത്തിയ ചർച്ചയിലാണ് ജൂഡിഷ്യൽ അന്വേഷണം നടത്താൻ ധാരണയായത്. റിറ്റൈയർഡ് ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കും.കർണാലിൽ ലാത്തിചാർജിൽ മരിച്ച കർഷകന്റെ 2 കുടുംബാംഗങ്ങൾക്ക് ജോലി നൽകാനും പൊലീസ് നടപടിയിൽ പരിക്കേറ്റ കർഷകർക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ചർച്ചയിൽ തീരുമാനമായി.

കർണാലിൽ കർഷക സമരം ശക്തമായതോടെയാണ് കർഷകരുടെ ആവശ്യങ്ങളൊക്കെ പരിഗണിക്കാൻ ഹരിയാന സർക്കാർ നിർബന്ധിതരയത്.ആഗസ്റ്റ് 28 ന് കർണാലിൽ നടന്ന അക്രമ സംഭവങ്ങളിൽ ഹരിയാന സർക്കാർ ജൂഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു.

കർഷകസംഘടനകളുടെ കർണാലിലെ മിനി സെക്രട്ടറിയേറ്റ് ഉപരോധം തുടർച്ചയായ അഞ്ചാം ദിവസത്തിലും ശക്തമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് അക്രമ സംഭവങ്ങളിൽ ഹരിയാന സർക്കാർ ജൂഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്. റിട്ടയർഡ് ഹൈ കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുമെന്നും ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കുമെന്നും ഹരിയാന സർക്കാർ വ്യക്തമാക്കി.

കർണാലിൽ ലാത്തിചാർജിൽ മരിച്ച കർഷകന്റെ 2 കുടുംബാംഗങ്ങൾക്ക് ജോലി നൽകുവാനും പൊലീസ് ലാത്തിചാർജിൽ പരിക്കേറ്റ കർഷകർക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുവാനും ചർച്ചയിൽ തീരുമാനമായി. കർഷകർക്ക് നേരെ അക്രമം അഴിച്ചുവിടാൻ പൊലീസിനോട്‌ ആവശ്യപ്പെട്ട മുൻ എസ്ഡിഎം ആയുഷ് സിൻഹയോട് അവധിയിൽ പ്രവേശിക്കാൻ ഹരിയാന സർക്കാർ നിർദേശിച്ചു.

അതിനിടെ ലക്നൗവിൽ ചേർന്ന സംയുക്ത കിസാൻ മോർച്ചയുടെ യോഗത്തിൽ സമരത്തിന്റെ ഭാഗമായി ഈ മാസം 27ന് നടക്കാനിരിക്കുന്ന ഭാരതബന്ദ് വിജയകരമാക്കാനുള്ള തീരുമാനം കൈകൊണ്ടു. ഉത്തർപ്രദേശിലെ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തുവാനും കർഷക സംഘടനകൾ തീരുമാനിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News