ദില്ലിയിൽ ശക്തമായ മഴ; വിമാനത്താവളത്തിൽ വെള്ളം കയറി

ദില്ലിയിൽ കനത്ത മഴ തുടരുന്നു. 11 വർഷത്തിനിടയിലെ ശക്തമായ മഴയാണ് ഇത്തവണതേതെന്നാണ് റിപ്പോർട്ട്.. കനത്ത മഴയെ തുടർന്ന് ദില്ലിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പലയിടത്തും വെള്ളക്കെട്ട് രൂക്ഷമായി. പ്രധാന റോഡുകളിൽ വെള്ളം കയറിയത് ദില്ലിയിൽ ഗതാഗതത്തെ സാരമായി ബാധിച്ചു.

നിരവധി സ്ഥലങ്ങളിൽ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലും വെള്ളം കയറി.കനത്ത മഴയെ തുടർന്ന് ടെർമിനൽ 3ലാണ് വെള്ളക്കെട്ടുണ്ടായത്. മഴ തുടരുമെന്നും, രാത്രിയോടെ ഇടിയോട് കൂടിയ ശക്തമായ മഴ ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News