മലയാളത്തിന്റെ ലേഡീ സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. നിരവധി സഹപ്രവര്‍ത്തരകും ആരാധകരുമാണ് താരത്തിന് ആശംസകളുമായി രംഗത്തെത്തിയത്. ഇപ്പോള്‍ തനിക്ക് ആശംസകള്‍ അറിയിച്ചവര്‍ക്ക് നന്ദിയുമായി രംഗത്തെത്തിയിരിക്കുകയാണ് മഞ്ജു.
‘എല്ലാവരോടും നന്ദി, ഇന്നും എന്നിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്ന സ്‌നേഹവും അനുഗ്രഹങ്ങളും ആശംസകളും എന്നെ അതിശയിപ്പിക്കുകയും ഹൃദയത്തില്‍ സ്പര്‍ശിക്കുകയും ചെയ്തു. നിങ്ങള്‍ ഓരോരുത്തര്‍ക്കും ഒരുപാട് സ്‌നേഹം തിരികെ നല്‍കുന്നു, ഇതായിരുന്നു മഞ്ജുവിന്റെ വാക്കുകള്‍.
അതേസമയം ജന്മദിനത്തിൽ തന്റെ ആദ്യ ബഹുഭാഷാ ചിത്രമായ ആയിഷയുടെ പ്രഖ്യാപനം നടി മഞ്ജുവാര്യർ നടത്തിയിരുന്നു. ‘ആയിഷയെ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു’ എന്ന് പറഞ്ഞുകൊണ്ടാണ് താരം ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചത്.
‘നിങ്ങളെ ആയിഷയ്ക്ക് പരിചയപ്പെടുത്തുന്നു ! ഒരുപക്ഷേ മലയാളത്തിലെയും അറബിയിലെയും ആദ്യ വാണിജ്യ സിനിമ! അമീർ, സക്കറിയ, എന്നിവരുൾപ്പെട്ട സൂപ്പർകൂൾ ടീമിനൊപ്പമുള്ള ആവേശകരമായ യാത്രയ്ക്കായി കാത്തിരിക്കുന്നു! കൂടുതൽ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കുക!’എന്നാണ് മഞ്ജുവാര്യർ എഴുതിയത്.
മഞ്ജു വാര്യർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആദ്യത്തെ മലയാള- അറബിക് ചിത്രമാണ് ‘ആയിഷ’. നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് സംവിധായകൻ സക്കറിയയാണ്. രചന ആഷിഫ് കക്കോടി. ഇന്തോ – അറബിക് പശ്ചാത്തലത്തിലൊരുങ്ങുന്ന, ഈ കുടുംബ ചിത്രം പൂർണ്ണമായും ഗൾഫിലാണ് ചിത്രീകരിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.