ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി

ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി.ആക്രമണ ഭീഷണിയെ തുടര്‍ന്ന് ദില്ലി വിമാനത്താവളത്തിൽ ജാഗ്രതാ നിർദ്ദേശം. ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം തകർക്കുമെന്നും അമേരിക്കയിലെ സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന് സമാനമായി ആക്രമണം നടത്തുമെന്നായിരുന്നു ഭീഷണി.

വിമാനത്തവാളം ആക്രമിക്കുമെന്നും പിടിച്ചെടുക്കുമെന്നുമുള്ള ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ ദില്ലി വിമാനത്താവളത്തിൽ  സുരക്ഷാ പരിശോധന വർധിപ്പിച്ചു.

സുരക്ഷാ പരിശോധന കൂട്ടിയതിനാൽ യാത്രക്കാർ വിമാനത്താവളത്തില്‍ നേരത്തെ എത്തണമെന്നും നിർദ്ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തിൽ ദില്ലി പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News