കായംകുളത്ത് ജ്വല്ലറിയിൽ മോഷണം; ഭിത്തി തുരന്ന് ലോക്കര്‍ തുറക്കാന്‍ ശ്രമം

കായംകുളം മുനിസിപ്പൽ ഓഫീസിനു സമീപമുള്ള ജ്വല്ലറിയിൽ മോഷണം. സാധുപുരം ജ്വലറിയിലാണ് ഭിത്തി തുരന്ന്മോഷണം നടത്തിയത്. ലോക്കർ തുറക്കാനുള്ള ശ്രമം പരാജയപ്പെട്ടു.

ജ്വല്ലറിയോട് ചേർന്നുള്ള കോട്ടക്കൽ വൈദ്യശാലയുടെ ഭിത്തി തുരന്ന് അകത്ത് കടന്ന മോഷ്ട്ടാക്കൾ ജ്വലറിയുടെ ഭിത്തി തുരന്ന് അകത്ത് കടന്നു. ഗ്യാസ് കട്ടർ ഉപയോഗിച്ച് ലോക്കർ തുറക്കാൻ ശ്രെമിച്ചിട്ടുണ്ട്.

പണിയനായി കൊണ്ടുവന്ന ചെറിയ സ്വർണ്ണങ്ങൾ നഷ്ട്ടപെട്ടിട്ടുണ്ട്. കടയിലെ സി സി ടി വി ക്യാമറകൾ മറച്ചനിലായിലാണ്. രാവിലെ വൈദ്യശാല തുറക്കാനെത്തിയ ജീവനക്കാരണ് സംഭവം പൊലീസിൽ അറിയിച്ചത്.

അസിസ്റ്റന്റ് എസ് പി.എ നസീം, കായംകുളം ഡി വൈ എസ് പി അലക്സ്‌ ബേബി, സി ഐ മുഹമ്മദ്‌ ഷാഫി എന്നുവരുടെ നേതൃത്വത്തിൽ അന്വഷണം ആരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News