കോൺഗ്രസിൽ നടക്കുന്നത് ഗ്രൂപ്പ് നിയമനങ്ങളെന്ന് എ വിജയരാഘവൻ

കോൺഗ്രസിൽ നടക്കുന്നത് ഗ്രൂപ്പ് നിയമനങ്ങളെന്ന് സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ. കോൺഗ്രസിൽ അടി തീരുന്നില്ലെന്നും പാർട്ടിക്കുള്ളിലെ മാറ്റം വിചിത്രമാണെന്നും സിപിഐഎം സമ്മേളന കാര്യങ്ങൾ വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

കോർപ്പറേറ്റ് നയങ്ങളെ കോൺഗ്രസ് എതിർക്കുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. ഉൾപ്പാർട്ടി ജനാധിപത്യമില്ലാത്ത പാർട്ടി എങ്ങനെ മുന്നോട്ട് പോകുമെന്നും ദേശീയ തലത്തിൽ സെമി കേഡർ സംവിധാനമില്ലാതിരിക്കുമ്പോൾ എങ്ങനെയാണ് കേരളത്തിൽ മാത്രം അത് നടപ്പിലാക്കുകയെന്നും അദ്ദേഹം ചോദിച്ചു.

സെപ്റ്റംബർ 15 മുതൽ ബ്രാഞ്ച് സമ്മേളനങ്ങൾ ആരംഭിക്കും. 35109 ബ്രാഞ്ച് സമ്മേളനങ്ങളാകും നടക്കുക. സംസ്ഥാന സമ്മേളനം മാർച്ച് മാസം ആദ്യം എറണാകുളത്ത് നടക്കും. പിന്നീട് കണ്ണൂരിൽ പാർട്ടി കോൺഗ്രസ് നടക്കുമെന്നും അദ്ദേഹം അറിയിച്ചു.

‘തെരഞ്ഞെടുക്കപ്പെട്ട നേതൃത്വ നിരയാണ് സിപിഐഎമ്മിന്റെ പ്രത്യേകത. എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യം പാർട്ടിയിൽ ഉണ്ടാകും. സമ്മേളനങ്ങളിൽ സ്ത്രീപക്ഷ സമീപനം ഉണ്ടാകും. പാർട്ടിക്ക് കുറച്ച് കൂടി യുവത്വം ഉണ്ടാകണം. പുതിയ ആൾക്കാർ നേതൃത്വത്തിൽ വരണം’- അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News