തമിഴ്‌നാട്ടില്‍ വിലക്ക് ലംഘിച്ച് വിനായക ചതുര്‍ത്ഥി ആഘോഷം, ഹിന്ദുമുന്നണി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തമിഴ്‌നാട്ടില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിലക്ക് ലംഘിച്ച് വിനായക ചതുര്‍ത്ഥി ആഘോഷങ്ങള്‍ നടത്തിയ ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. വിലക്ക് ലംഘിച്ച് ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ തെരുവില്‍ ഗണപതി വിഗ്രഹങ്ങള്‍ വെക്കുകയും പ്രാര്‍ത്ഥന സംഘടിപ്പിക്കുകയും ചെയ്തതിനാണ് അറസ്റ്റ് ചെയ്തത്.

വിനായക ചതുര്‍ത്ഥി പൊതുവിടങ്ങളില്‍ ആഘോഷിക്കരുതെന്ന ഉത്തരവ് പുറപ്പെടുവിച്ച തമിഴ്‌നാട് സര്‍ക്കാരിനെതിരെയും ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചു. എന്നാല്‍ ഇവരെ തടവിലാക്കിയതിന് പുറമെ അധികൃതര്‍ ഗണേശ വിഗ്രഹങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.

ഗണേശ വിഗ്രഹം പൊതുവിടങ്ങളില്‍ വെക്കുന്നതിനും ഘോഷയാത്രയില്‍ കൊണ്ടു പോകുന്നതിനും സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെ നേരത്തെ ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ തമിഴ്‌നാട്ടിലെ എല്ലാ ക്ഷേത്രങ്ങളുടെയും മുമ്പിലും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിനായക ചതുര്‍ത്ഥിക്ക് വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തിയത്.

കൊവിഡ് വ്യാപനം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ വിനായക ചതുര്‍ത്ഥിയുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ അനുവദിക്കില്ലെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്തമാക്കിയത്.ആഘോഷങ്ങള്‍ക്ക് വീട്ടിലിരുന്നാല്‍ മതിയെന്നും സര്‍ക്കാര്‍ പറഞ്ഞു.

ഒക്ടോബര്‍ 31 വരെയാണ് തമിഴ്‌നാട്ടില്‍ പൊതുപരിപാടികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. മത രാഷ്ട്രീയ സാംസ്‌കാരിക പരിപാടികള്‍ക്ക് ഉള്‍പ്പെടെയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News