സാമന്തയും നാഗചൈതന്യയും വേര്‍പിരിയുന്നതിനായി കുടുംബകോടതിയെ സമീപിച്ചു? മാധ്യമ റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

തെന്നിന്ത്യന്‍ താരജോഡികളായ സാമന്തയും നാഗചൈതന്യയുടേയും വേര്‍പിരിയുന്നതിനായി കുടുംബകോടതിയെ സമീപിച്ചുവെന്ന് തെലുങ്ക് മാധ്യമങ്ങള്‍. സാമന്തയുടേയും നാഗചൈതന്യയുടേയും വേര്‍പിരിയലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി.

നാഗ ചൈതന്യ സാമന്തയും തമ്മില്‍ വിവാഹിതരായത് 2017 ഒക്ടോബര്‍ ആറിന് ആണ്. ഈ സാഹചര്യത്തിലാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

ഔദ്യോഗികമായി പിരിയുന്നതിന് മുന്നോടിയായുള്ള നടപടിയായ കൗണ്‍സിലിങ് ഘട്ടത്തിലാണ് ഇരുവരുമെന്ന് ഓണ്‍ലൈന്‍ സൈറ്റായ സാക്ഷി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

വിവാഹബന്ധം വേര്‍പെടുത്തുന്നതിനായി ഇരുവരും കുടുംബകോടതിയെ സമീപിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നടി സോഷ്യല്‍ മീഡിയയിലെ പേരു മാറ്റിയതോടെയാണ് അഭ്യൂഹങ്ങള്‍ ശക്തമായത്.

സമാന്ത കരിയറില്‍ കൂടുതല്‍ അവസരങ്ങള്‍ തേടാന്‍ ശ്രമിക്കുന്നതാണ് നാഗചൈതന്യയേും കുടുംബത്തേയും അസ്വസ്ഥമാക്കുന്നതെന്നും അതാണ് വേര്‍പിരിയലിന് കാരണമെന്നുമാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News