ചായയ്ക്കൊപ്പം ക‍ഴിക്കാം മലബാര്‍ സ്പെഷ്യല്‍ ചട്ടി പത്തിരി

ഇന്ന് ചായയ്ക്കൊപ്പം മലബാര്‍ സ്പെഷ്യല്‍ ചട്ടി പത്തിരി ക‍ഴിച്ചാലോ? നാലുമണി പലഹാരങ്ങളില്‍ വളരെ രുചിയുള്ള ഒരു വിഭവമാണ് ചട്ടി പത്തിരി.

വളരെ കുറഞ്ഞ സമയംകൊണ്ട് രുചികരമായ രീതിയില്‍ ഉണ്ടാക്കാന്‍ ക‍ഴിയുന്ന ഒന്നാണ് ചട്ടി പത്തിരി. മലബാര്‍ രീതിയില്‍ ഉണ്ടാക്കിയാല്‍ നമ്മള്‍ പിന്നെ സ്ഥിരം ഇട് ട്രൈ ചെയ്യും.

എങ്ങനെയാണ് മലബാര്‍ സ്പെഷ്യല്‍ ചട്ടി പത്തിരി ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ?

ചേരുവകള്‍     

  1. സവാള: 3 ഇടത്തരം വലുപ്പം

  2. പെരുംജീരകം: 1/2 ടീസ്പൂണ്‍

  3. ഇഞ്ചി: 1 ടീസ്പൂണ്‍

  4. വെളുത്തുള്ളി : 1 ടീസ്പൂണ്‍

  5. പച്ചമുളക്: 5-6

  6. മല്ലി ഇല: ഒരു കൈ പിടി

  7. കുരുമുളക് പൊടി: 1  ടീസ്പൂണ്‍

  8. മഞ്ഞള്‍പ്പൊടി: 1/2 ടീസ്പൂണ്‍

  9. ഗരം മസാല: 1/2 ടീസ്പൂണ്‍

  10. എണ്ണ: 3 ടീസ്പൂണ്‍

  11. മുട്ട: 3 എണ്ണം

  12. ചിക്കന്‍: 2 ചിക്കന്‍ ബ്രെസ്റ്റ്

  13. കറിവേപ്പില: ആവശത്തിന്

  14. ഉപ്പ്: ആവശത്തിന്

ബാറ്ററിനായി

  1. മൈദ മാവ്: ഒരു കപ്പ് പ്ലസ് 3/4 കപ്പ്

  2. വെള്ളം:, 2.5 കപ്പ് വെള്ളം

പാകം ചെയ്യുന്ന വിധം

എണ്ണയിലേക്ക് പെരുംജീരകം ഇട്ട് പൊട്ടിക്കുക. ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് ഇളക്കുക. മല്ലിയിലയും പച്ചമുളകും ചേര്‍ത്ത് വീണ്ടും വഴറ്റുക. ഇനി ഉള്ളിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി വഴറ്റുക. ഇപ്പോള്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്ത് അതിന്റെ പച്ച മണം പോകുന്നതുവരെ ഇളക്കുക.

ഇതിലേക്ക് ഗരം മസാല കുരുമുളക് പൊടി ചേര്‍ക്കുക, മുട്ടയുടെ ലെയര്‍ന് കുറച്ച് സവാള മസാല മാറ്റി വെക്കുക. ബാക്കി ഉള്ളതില്‍ വേവിച്ച ചിക്കന്‍ (എല്ലില്ലാതെ) ചേര്‍ത്ത് നന്നായി ഇളക്കുക, രുചിക്ക് അനുസരിച്ച് ഉപ്പും കുരുമുളകും ചേര്‍ക്കുക.

മൈദ മാവ്, വെള്ളം, ആവശ്യത്തിന് ഉപ്പ് എന്നിവ ഉപയോഗിച്ച് ബാറ്റര്‍ ഉണ്ടാക്കുക, മുട്ട മിശ്രിതത്തില്‍ ദോശ മുക്കി എടുക്കുക അത് ഓയില്‍ തേച്ച അടിക്കട്ടിയുള്ള പാത്രത്തിലേക്ക് മാറ്റുക എന്നിട്ട് ചിക്കന്‍, മുട്ട എന്നിവ കൊണ്ട് ലെയര്‍ ചെയ്യുക.

മുട്ടയുടെ രണ്ട്‌ ലെയര്‍ ആണ് വച്ചത് , ബാക്കിയുള്ളത് ചിക്കന്‍ ലെയര്‍ ആണ്. അവസാന ലെയര്‍ ദോശ ആയിരിക്കണം. ഇനി ബാക്കിയുള്ള മുട്ട മിശ്രിതം വശങ്ങളിലേക്കും മുകളിലേക്കും ഒഴിക്കുക, വശങ്ങളില്‍ അല്പം എണ്ണ ഒഴിക്കുക, ഓരോ വശത്തും 8-10 മിനിറ്റ് കുറഞ്ഞ തീയില്‍ വേവിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News